എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാകും
എഡിറ്റര്‍
Saturday 19th January 2013 9:56am

ജയ്പൂര്‍: രാഹുല്‍ ഗാന്ധി എ.ഐ.സി.സി വര്‍ക്കിംങ് കമ്മിറ്റി പ്രസിഡന്റാകും.  ജയ്പ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഇത് സംബന്ധിച്ച ധാരണയായതായാണ് റിപ്പോര്‍ട്ട്.

Ads By Google

പുതിയ ചുമതല പ്രഖ്യാപനം നാളെ എ.ഐ.സി.സി യോഗത്തില്‍ ഉണ്ടാകും. രാഹുല്‍ ഗാന്ധിക്ക് പുതിയ ചുമതല നല്‍കണമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ധാരണയായിരുന്നു. ഇതിന്റെ പ്രഖ്യാപനമാണ് നാളെ നടക്കുന്ന എഐസിസി മിനി സമ്മേളനത്തില്‍ ഉണ്ടാകുക.

ഇതോടെ 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി മത്സരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത് എന്ന് വ്യക്തമായിരിക്കുകയാണ്.

വര്‍ക്കിങ്ങ് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയില്‍ സംഘടനയുടെ തന്ത്രപരമായ എല്ലാനയങ്ങളും തിരൂമാനിക്കുന്ന സ്ഥാനത്തേക്കാണ് രാഹുല്‍ വരുന്നത്.

അതേസമയം 2014 ല്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടു. അതേസമയം പ്രധാനമന്ത്രിയാകണമെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പോകില്ലെന്നും ലാലു പ്രസാദ് പറഞ്ഞു.

പ്രധാനമന്ത്രി പദത്തിലേക്ക് അനുയോജ്യന്‍ രാഹുല്‍ ഗാന്ധി തന്നെയെന്നും ഹസ്തിന പുരിയില്‍ എത്തണമെന്നാണ് മോഡിയുടെ സ്വപ്‌നമെന്നും ഇത് ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. 2004 ല്‍ പ്രധാനമന്ത്രി സ്ഥാനം നിരസിച്ചതു വഴി സോണിയ തന്റെ ഹൃദയവിശാലതയാണ് കാണിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ മൂന്നാം മുന്നണി രൂപീകരിക്കാനില്ലെന്നും ലാലു പ്രസാദ് പറഞ്ഞു. മൂന്നാം മുന്നണി രൂപീകരിച്ചാല്‍ തന്നെ ആ പാര്‍ട്ടിക്ക് ഭരണത്തില്‍ വരാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ മൂന്നാം മുന്നണിക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement