rahul-oliveകോഴിക്കോട്: പ­ന്തീ­ര­ങ്കാ­വില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാ­ന്ധി ചാ­യ കു­ടിച്ച ഹോ­ട്ടല്‍ അട­ച്ച് പൂ­ട്ടി­യ­തി­നെ­ച്ചൊല്ലി വി­വാ­ദം മു­റു­കുന്നു. ഹോട്ടല്‍ അടച്ചുപൂട്ടിയത് രാഹുലിനോടുള്ള വൈരാഗ്യം മൂലമാണെന്ന് കെ.പി.സിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ആരോപി­ച്ചു. ഇ­രു­വരും കോഴിക്കോട് പാലാഴി റോഡിലുള്ള ഹോട്ടലില്‍ ഇന്ന് രാവിലെ സന്ദര്‍ശനം ന­ടത്തി.
ഹോ­ട്ടല്‍ അ­ട­ച്ചു­പൂ­ട്ടി­യ­തി­ലൂടെ രാഹുല്‍ഗാന്ധിയോടുള്ള സി.പി.ഐ.എം വിരോധമാ­ണ് വ്യ­ക്ത­മാ­യ­തെ­ന്ന് ഇ­രു­വരും ആ­രോ­പിച്ചു.

രാഹുലിന് ലഭിച്ച ജനപിന്തുണയും യുവാക്കള്‍ രാഹുലിലേക്ക് ആകര്‍ഷിക്കപ്പെടുന്നതി­ലൂള്ള അസഹിഷ്ണുതയുമാണ് സി. പി. എമ്മിനെ ഇത്തരം വിലകുറഞ്ഞ നടപടികള്‍ക്ക് പ്രേരി­പ്പി­ച്ചത്. രാഹുല്‍ പഞ്ചനക്ഷത്രഹോട്ടലിലല്ല ചായ കുടിക്കാന്‍ കയറിയത്. സാധാരണക്കാരന്റെ ഹോട്ടലിലാണ്. രാഹുലിനെ അപമാനിച്ച പോലീസുകാരനെതിരെ നടപടിയെടുക്കുന്നതിന് പകരം ഹോട്ടല്‍ അടച്ചുപൂട്ടാന്‍ തിടുക്കം കാട്ടിയത് രാഹുലിനോടുള്ള മാര്‍ക്‌­സിസ്റ്റ് വിരോധം മൂലമാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ജി കാര്‍ത്തികേയന്‍, ടി സിദിഖ് എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു.

16 ഒ­ക്ടോ­ബര്‍ 2009