കൊച്ചി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി. ആലുവയില്‍ നടക്കുന്ന ദേശീയ യൂത്ത് കോണ്‍ഗ്രസ് നിര്‍വാഹക സമിതിയില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ കേരളത്തിലെത്തിയിരിക്കുന്നത്. രാവിലെ ഒന്‍പതരയോടെയാണ് രാഹുല്‍ ഗാന്ധി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്.

എടത്തല ശാന്തിഗിരി ആശ്രമത്തിലാണ് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്നത്.19ന് തുടങ്ങിയ യോഗത്തിന്റെ സമാപന പരിപാടിയില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി എത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനൊപ്പം അഞ്ച് വര്‍ഷത്തെ കര്‍മ പരിപാടികള്‍ തയ്യാറാക്കാനുതകുന്ന പഠനക്ലാസുകളും ചര്‍ച്ചകളും പരിശീലനക്ലാസുകളുമാണ് ദേശീയ നിര്‍വാഹക സമിതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിപ്രവര്‍ത്തകരുമായി സംസാരിച്ച് ഇതിന് അന്തുമ രൂപം നല്‍കും.