എഡിറ്റര്‍
എഡിറ്റര്‍
27 തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പി; രാഹുല്‍ ഗാന്ധിയ്ക്ക് ഗിന്നസ് റെക്കോര്‍ഡ് ആവശ്യപ്പെട്ട യുവാവ്; അപേക്ഷ സ്വീകരിച്ച് അധികൃതര്‍
എഡിറ്റര്‍
Tuesday 21st March 2017 7:15pm

മധ്യപ്രദേശ്: രാഹുല്‍ ഗാന്ധിയുടെ സമയം തീരെ ശരിയല്ല. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പാര്‍ട്ടിയില്‍ നിന്നടക്കം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കനത്ത വിമര്‍ശനമാണ് എറ്റുവാങ്ങിയത്.

എല്ലായിടത്തും തോറ്റെങ്കിലും രാഹുലിനെ ഗിന്നസില്‍ വിജയിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുയാണ് ഒരു വിരുതന്‍. രാഹുല്‍ ഗാന്ധി ഉപാധ്യക്ഷനായ ശേഷം 27 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് പരാജയം ഏറ്റുവാങ്ങിയതിന്റെ പേരില്‍ ഗിന്നസ്സ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി വിശാല്‍ ദിവാന്‍ ആണ് ഗിന്നസ്സ് അധികൃതരെ സമീപിച്ചത്.

സംഗതി രാഹുല്‍ ഗാന്ധിയെ ട്രോളിയതാണെന്ന് തോന്നിയേക്കാം, പക്ഷെ തന്റെ ആവശ്യം ഗിന്നസ്സ് അധികൃതരെ കത്തിലൂടെ അറിയിച്ച വിശാല്‍ ഇതിനായി അംഗത്വ ഫീസും അടച്ചിട്ടുണ്ട്. വിശാലിന്റെ അപേക്ഷ ഗിന്നസ് അധികൃതര്‍ സ്വീകരിച്ചെങ്കിലും ഇത് അംഗീകരിക്കുമോ എന്നത് കാത്തിരുന്നു കണ്ടറിയേണ്ട കാര്യമാണ്.

കോണ്‍ഗ്രസ്സ് പാര്‍ട്ടി തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നതിനുള്ള പ്രധാന കാരണം പ്രചരണ രംഗത്തും വാര്‍ത്താ സമ്മേളനങ്ങളിലുമുള്ള രാഹുല്‍ ഗാന്ധിയുടെ സജീവ സാന്നിദ്ധ്യമെന്നാണ് വിശാല്‍ വാദിക്കുന്നത്.


Also Read: ‘രാഷ്ട്രീയക്കാരോ സിനിമാക്കാരോ അല്ല, ഞങ്ങളുടെ താരങ്ങള്‍ ഇവരാണ്’; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ തെരുവുകള്‍ക്ക് പെണ്‍കുട്ടികളുടെ പേരു നല്‍കി ഒരു ഗ്രാമം


ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസ്സിനെ മറികടന്ന് ബിജെപി ഭരണം നേടിയത് രാഹുല്‍ ഗാന്ധിയുടെ പിടിപ്പുകേടാണെന്നാണ് പാര്‍ട്ടിയില്‍ നിന്ന് പോലും വിമര്‍ശനം ഉയരുന്നത്.

ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസിന് കൈവെളളയില്‍ നിന്നും അധികാരം നഷ്ടപ്പെട്ടതിനും എല്ലാവരും പഴി ചാരുന്നത് രാഹുലിനെയായിരുന്നു.

Advertisement