എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ല: സോണിയാഗാന്ധി
എഡിറ്റര്‍
Thursday 16th January 2014 9:03pm

rahulsad

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ഗാന്ധി മത്സരിക്കില്ലെന്ന് സോണിയാഗാന്ധി. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് രാഹുല്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷമാണ് സോണിയാഗാന്ധി ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കീഴ്‌വഴക്കം കോണ്‍ഗ്രസിനില്ലെന്നും സോണിയാഗാന്ധി പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രി സ്ഥാര്‍ഥിയാകണമെന്ന മുതിര്‍ന്ന നേതാക്കളുടെയടക്കം ആവശ്യത്തെയും കോണ്‍ഗ്രസ് അധ്യക്ഷ തള്ളിയതായാണ് വിവരം.

ഞാന്‍ കോണ്‍ഗ്രസിന്റെ പോരാളിയാണ്. പാര്‍ട്ടി  ഏല്‍പിക്കുന്ന ഏത് ചുമതലയും നിര്‍വഹിക്കാന്‍ താന്‍ ഒരുക്കമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനായി രാഹുല്‍ മത്സരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

Advertisement