എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ഗാന്ധി ഗോരഖ്പൂര്‍ ആശുപത്രി സന്ദര്‍ശനം ഉപേക്ഷിച്ചു
എഡിറ്റര്‍
Saturday 19th August 2017 3:49pm

ലഖ്‌നൗ: ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച ഗോരഖ്പുര്‍ ബാബ രാഘവ്ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉപേക്ഷിച്ചു.

പുറത്തുനിന്നുള്ളവര്‍ ആശുപത്രിയിലും കുഞ്ഞുങ്ങളുടെ വാര്‍ഡുകളിലും കയറുന്നത് അണുബാധയ്ക്കു കാരണമാകുമെന്ന വിദഗ്ധരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണു രാഹുല്‍ ഗാന്ധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കിയത്.


Dont Miss അങ്ങനെ അവര്‍ വീണ്ടും ഒന്നിക്കുകയാണ് സുഹൃത്തുകളേ; ജെ.ഡി.യു വീണ്ടും എന്‍.ഡി.എ ക്യാമ്പില്‍


എന്നാല്‍, ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു രാഹുല്‍ ഗാന്ധി ഗോരഖ്പുരിലെത്തിയത്.

ആശുപത്രിയിലെത്തുന്ന രാഹുല്‍, ജപ്പാന്‍ജ്വരം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം ഗോരഖ്പൂരിനെ പിക്‌നിക് സ്‌പോട്ടാക്കാന്‍ രാഹുല്‍ഗാന്ധിയെ അനുവദിക്കില്ലെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. രാഹുല്‍ എത്തിയാല്‍ അദ്ദേഹത്തെ തടയുമെന്നും യോഗി പരഞ്ഞിരുന്നു. രാഹുലിന്റെ സന്ദര്‍ശനം യോഗിയ്ക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് യോഗിയുടെ പ്രസ്താവന.

ദല്‍ഹിയില്‍ ഇരിക്കുന്ന രാജകുമാരന് വിശുദ്ധിയുടെ അര്‍ത്ഥമെന്തെന്ന് അറിയില്ല. അദ്ദേഹത്തെ സംബന്ധിച്ച് ഗോരഖ്പൂര്‍ ഒരു പിക്‌നിക് സ്‌പോട്ടാണ്. അതിന് ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. ഇതായിരുന്നു യോഗി ആദിത്യനാഥിന്റെ വാക്കുകള്‍.

70 ഓളം കുട്ടികളാണ് ഗോരഖ്പൂരിലെ ബി.ആര്‍.ദാസ് മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്സഭാ മണ്ഡലം കൂടിയായ ഗോരഖ്പൂരിലെ ദുരന്തത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി സന്ദര്‍ശനത്തിനായി എത്തുന്നത്.

അതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണു ഗോരഖ്പുര്‍ ദുരന്തത്തിനു കാരണമെന്നു മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചു. കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement