എഡിറ്റര്‍
എഡിറ്റര്‍
മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി ഇറ്റലിയിലേക്ക്: കുട്ടി പിക്‌നിക്കിനു പോകുന്നെന്ന് ബി.ജെ.പിയുടെ പരിഹാസം
എഡിറ്റര്‍
Wednesday 14th June 2017 11:09am

ന്യൂദല്‍ഹി: രാഷ്ട്രീയത്തില്‍ നിന്നും അല്പം ഇടവേളയെടുത്ത് രാഹുല്‍ഗാന്ധി ഇറ്റലിയിലേക്ക്. മുത്തശ്ശിയെ സന്ദര്‍ശിക്കാനാണ് രാഹുല്‍ഗാന്ധി പോകുന്നത്.

‘ മുത്തശ്ശിയേയും കുടുംബത്തേയും കാണാനായി പോകുന്നു. അവരുമായി അല്പ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു.’ എന്ന് ട്വീറ്റു ചെയ്തുകൊണ്ട് രാഹുല്‍ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എത്രദിവസത്തേക്കാണ് പോകുന്നതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

രാഹുലിന്റെ മുത്തശ്ശി പയോള മൈനോ ഇറ്റലിയിലാണ് കഴിയുന്നത്.


Also Read: മഞ്ചേശ്വരം കേസ്: ഹാജരായ അഞ്ചുപേരും വോട്ടുചെയ്‌തെന്നും മൊഴി നല്‍കി; എം.എല്‍.എയുടെ രാജിയടക്കം ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ക്ക് കോടതിയുടെ വിമര്‍ശനം


അതിനിടെ രാഹുലിന്റെ ഇറ്റലി സന്ദര്‍ശനത്തെ പരിഹസിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ‘സമ്മര്‍ വെക്കേഷനില്‍ കുട്ടി പിക്‌നിക്കിന് പോകുന്നു’ എന്നാണ് രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ബി.ജെ.പി പറഞ്ഞത്.

‘നമ്മള്‍ കുട്ടികളായിരിക്കുന്ന സമയത്ത് വേനലവധിക്കാലത്ത് സ്ഥിരമായി അമ്മയുടെ വീട്ടില്‍ പോകും.’ മധ്യപ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് വിജയവര്‍ഗ്യ പറഞ്ഞു.

എന്നാല്‍ പ്രായമായവരെ കാണാന്‍ പോകുന്നത് ഇന്ത്യന്‍ സംസ്‌കാരമാണെന്നു പറഞ്ഞാണ് കോണ്‍ഗ്രസിന് ഇതിനെതിരെ പ്രതികരിച്ചത്.

’93 വയസുള്ള മുത്തശ്ശിയെ കാണാനാണ് രാഹുല്‍ പോകുന്നത്. പ്രായമായ രക്ഷിതാക്കളെയും മറ്റും ശ്രദ്ധിക്കുകയെന്നത് ഇന്ത്യന്‍ സംസ്‌കാരമാണ്.’ കോണ്‍ഗ്രസ് വക്താവ് ആര്‍.എസ് സുര്‍ജേവാല പറഞ്ഞു.

Advertisement