എഡിറ്റര്‍
എഡിറ്റര്‍
500 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്
എഡിറ്റര്‍
Friday 7th June 2013 12:24am

rahul-gandhi

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ 500 കോടി രൂപ മാനനഷ്ടമാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്.

ആസമിലെ പ്രാദേശിക പാര്‍ട്ടിയായ ആസം ഗണ പ്രദേശിന്റെ യുവജന വിഭാഗമാണ് നോട്ടീസയച്ചത്. ആസാമില്‍ പാര്‍ട്ടി രണ്ടാമത് അധികാരത്തിലേറിയത് തീവ്രവാദി വിഭാഗങ്ങളുടെ പിന്തുണയോടെയാണെന്ന പരാമര്‍ശനത്തില്‍ 15 ദിവസത്തിനകം മാപ്പ് പറയണമെന്നാണ് ആവശ്യം.

Ads By Google

അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുമായുള്ള സംഭാഷണത്തിനിടെ, എ.ജി.പി അധികാരത്തി ലെത്തിയത് കലാപകാരികളുടെ പിന്തുണയോ ടെയാണെന്ന് രാഹുല്‍ പറഞ്ഞതായി വിക്കിലീക്‌സ് രേഖകള്‍ പുറത്തുവന്നിരുന്നു.

ഈ പരാമര്‍ശത്തിന് രാഹുല്‍ 15 ദിവസത്തിനകം മാപ്പ് പറയണമെന്നാണ് എ.ജി.പിയുടെ ആവശ്യം. അല്ലാത്ത പക്ഷം രാഹുലിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചേയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആസാമില്‍ തീവ്രവാദികള്‍ക്കെതിരെ നടന്ന ആറ് വര്‍ഷം നീണ്ട പോരാട്ടത്തില്‍ പങ്കെടുത്തവരാണ് പാര്‍ട്ടി അംഗങ്ങളെന്നും എ.ജി.പിയുടെ യുവവിഭാഗം പ്രസിഡന്റ് കിഷോര്‍ ഉപാധ്യായ് പറഞ്ഞു.

നേരത്തെ രാഹുലിന്റെ പരാമര്‍ശത്തെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ വിദഗ്ധരുമായി ആലോചിക്കുകയാണെന്നും എ.ജി.പി പ്രസിഡന്റ് പ്രഫുല്‍ കുമാര്‍ മഹന്ത പറഞ്ഞിരുന്നു.

എ.ജി.പി ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രാഹുലിന്റെ പരാമര്‍ശത്തെ പിന്താങ്ങിയിരുന്നു. ഉള്‍ഫയുടെ സഹായത്തോടെയാണ് എ.ജി.പി അധികാരത്തിലേറിയെന്നും രാഹുലിന്റെ പരാമര്‍ശം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് രാഹുലും അമേരിക്കന്‍ നയതന്ത്രി പ്രതിനിധിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിവരങ്ങള്‍ വിക്കിലീക്‌സ് പുറത്തുവിട്ടത്.

തന്റെ പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അസമില്‍ വിഘടിത ഗ്രൂപ്പുകള്‍ക്ക് അധികാരത്തിലെത്താന്‍ അവസരം നല്‍കിയതെന്ന് രാഹുല്‍ അമേരിക്കന്‍ പ്രതിനിധിയോട് പറഞ്ഞതായി വിക്കിലീക്‌സ് രേഖകളില്‍ പറയുന്നു.

ഹമാസിന്റെ കാര്യത്തില്‍ അമേരിക്ക ഈ രീതി പിന്തുടരണമെന്ന നിര്‍ദേശവും രാഹുല്‍ മുന്നോട്ടുവെച്ചു. അസമില്‍ എ.ജി.പി പാര്‍ട്ടി അധികാരത്തിലെത്തുന്നത് കലാപകാരികളെ കൂട്ടു പിടിച്ചാണെന്നും രാഹുല്‍ പറഞ്ഞതായി വിക്കിലീക്‌സ് വ്യക്തമാക്കി.

Advertisement