എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് ജയറാം രമേശ്
എഡിറ്റര്‍
Sunday 17th November 2013 7:20am

jayaram-ramesh

ന്യൂദല്‍ഹി:  കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്.

മുസാഫര്‍ നഗറില്‍ കലാപത്തിനിരയായവര്‍ക്ക് പാക്കിസ്ഥാന്‍ ചാരസംഘടയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന പ്രസ്താവനയിന്മേലാണ് രാഹുല്‍ഗാന്ധിയോട് മാപ്പ് പറയാന്‍ ജയറാം രമേശ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു സമുദായത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയല്ല രാഹുല്‍ ഗാന്ധി അങ്ങനെ പറഞ്ഞതെന്നും എന്നാല്‍ ഇത് പിന്നീട് മാധ്യമങ്ങളും കോണ്‍ഗ്രസിന്റെ എതിരാളികളും വളച്ചൊടിക്കുകയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

രാഹുല്‍ സെക്കുലറാണെന്നുള്ളതിന് സംശയമൊന്നുമില്ല. ന്യൂന പക്ഷത്തെ ആത്മാര്‍ത്ഥമായും പരിഗണിക്കുന്നയാളാണ് രാഹുല്‍- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 23ന് രാജസ്ഥാനിലും ഒക്ടോബര്‍ 24 ന് മധ്യപ്രദേശിലും നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.

പരാമര്‍ശത്തിനെതിരെ പിന്നീട് ബിജെപിയും നിരവധി മുസ്ലീം നേതാക്കളും രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

Advertisement