എഡിറ്റര്‍
എഡിറ്റര്‍
പോലീസ് വാഹനത്തിനുമുകളില്‍ കയറി യാത്ര: രാഹുല്‍ ഗാന്ധിക്കതിരായ കേസ് കോടതി തള്ളി
എഡിറ്റര്‍
Wednesday 12th March 2014 3:11pm

rahul-on-jeep

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിന്റെ യുവകേരള യാത്രക്കിടെ മോട്ടോര്‍ വാഹനനിയമം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയ കേസ് മാവേലിക്കര കോടതി തള്ളി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിച്ച യുവകേരള യാത്രക്കിടെ പോലീസ് ജീപ്പിന് മുകളില്‍ കയറി സഞ്ചരിച്ചുവെന്നായിരുന്നു അദ്ദേഹത്തിനെതിരെയുണ്ടായിരുന്ന പരാതി.

രാഹുല്‍ഗാന്ധിയെ ഒന്നാം പ്രതിയും ഡീന്‍ കുര്യാക്കോസിനെ രണ്ടാം പ്രതിയുമാക്കി എന്‍.വൈ.സി നേതാവ് അഡ്വ. മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ മാവേലിക്കര കോടതി തള്ളിയിരിക്കുന്നത്.

സുരക്ഷയുടെ ഭാഗമായി എസ്.പി.ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാഹുല്‍ഗാന്ധിയെ പോലീസ് വാഹനത്തിന് മുകളില്‍ കയറാന്‍ അനുവദിച്ചതെന്ന് ചാരുമൂട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേസ് തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കുമെന്ന് പരാതിക്കാരനായ അഡ്വ. മുജീബ് റഹ്മാന്‍ പറഞ്ഞു.

Advertisement