ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ദിര സ്വപ്‌നം കാണുകയും പൊരുതുകയും ചെയ്ത ഇന്ത്യയെ അസഹിഷ്ണുത സംശയത്തിലേക്ക് വലിച്ചെറിഞ്ഞെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജവഹര്‍ ഭവനില്‍ ഇന്ദിരയുടെ ചരമവാര്‍ഷികാചരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

‘അവരെ പോലെ ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ഭയമില്ലാതെ പോരാടാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കണം. ഏത് ഇന്ത്യയ്ക്ക് വേണ്ടിയാണോ ഇന്ദിര പോരാടിയിരുന്നത് ആ ഇന്ത്യയെ അസിഹിഷ്ണുത സംശയത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.


Also Read: ‘കാമാത്തിപ്പുരയിലെ ജീവിതം എന്റെ കണ്ണുതുറപ്പിച്ചു’; ലൈംഗിക തൊഴിലാളിക്കൊപ്പം താമസിച്ച അനുഭവങ്ങള്‍ വെളിപ്പെടുത്തി നിവിന്റെ നായിക


നേരത്തെ, ഇന്ദിരയുടെ ചരമദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയ്ക്ക് ശ്രദ്ധാഞ്ജലി എന്നായിരുന്നു മോദിയുടെ ട്വീറ്റ്. അതേസമയം, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ 142ാം ജന്മദിനമായ ഇന്ന് അദ്ദേഹത്തെ കുറിച്ചും മോദി ട്വീറ്റ് ചെയ്തിരുന്നു. പട്ടേല്‍ രാജ്യത്തിന് നല്‍കിയ സംഭാവകള്‍ മറക്കാനാകില്ലെന്നായിരുന്നു മോദിയുടെ ട്വീറ്റ്.

പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍,അശോക് ഗേലോട്ട്, തുടങ്ങിയവരും ഇന്ദിരയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.