Categories

രാഹുലും പ്രിയങ്കയും കേരളത്തില്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

തൃശൂര്‍ : തൃശൂരില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക വഡേരയുടെയും ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ തൃശൂരിലെ സി ടി വി ക്യാമറമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യു പി എ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി മാധവന്‍ നമ്പൂതിരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് രാഹുലും പ്രിയങ്കയും കേരളത്തിലെത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.