Categories

രാഹുല്‍ കോണ്‍ഗ്രസ്സ് അധികാരം ഏറ്റെടുത്തേക്കും

rahul-gandhi

ന്യൂദല്‍ഹി : ജനുവരി 17 ന് നടക്കുന്ന എ.ഐ.സ്.സി സെഷനില്‍ രാഹുല്‍ അധികാരമേറ്റെടുത്തേക്കും. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കോണ്‍ഗ്രസ്സ് നയിക്കുന്ന സഭയുടെ ലീഡറായി ഭരണാധികാരംനല്‍കിയതിനു പിന്നാലെയാണിത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെയായിരിക്കുമൊ മത്സരിക്കുകയെന്ന നിലപാടിലായിരിക്കും ഈ അധികാരത്തിലുടെ ശ്രദ്ധ നല്‍കുക.

അന്തിമതീരുമാനം ജനുവരി 17 നു നടക്കുന്ന സെഷനിലായിരിക്കും കൈകൊള്ളുക. അരവിന്ദ് കെജരിവാളിന്റെ അധികാര പ്രവേശനത്തിന് പുറമെ 2014 തിരഞ്ഞെടുപ്പിനെ വിശേഷപ്പിക്കുന്നത് രാഹുല്‍ നരേന്ദ്ര മോഡി യുദ്ധം എന്നാണ്.

തകര്‍ച്ചയുടെ പശ്ചാത്തലത്തിലും രാഹുല്‍ പ്രതിപക്ഷ നേതാവായിരിക്കാന്‍ ഉത്തമനാണെന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ നേതൃത്വം പാര്‍ട്ടിയെ ഒരുമിച്ച് നിര്‍ത്തും.