Administrator
Administrator
രാഹുല്‍ ഗാന്ധി കേരളത്തിലെത്തി
Administrator
Wednesday 7th October 2009 10:57am

rahul-gandhi-rw

തിരുവനന്തപുരം: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി എം.പി. കേരളത്തിലെത്തി. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് പോയി.

ഇന്ദിരാഭവനില്‍ ചേരുന്ന കെ.പി.സി.സി. എക്‌സിക്യൂട്ടീവ് യോഗത്തി പങ്കെടുക്കുന്ന അദ്ദേഹം 11ന് മാര്‍ ഇവാനിയോസ് കോളേജ് വളപ്പിലെ സര്‍വോദയ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തും.

ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്ത് മഹാരാജാസ് കോളേജിലും തുടര്‍ന്ന് മൂന്നു മണിക്ക് കോഴിക്കോട് ഫാറൂഖ് കോളേജിലും വിദ്യാര്‍ഥികളുമായി അഭമുഖം നടത്തും. വൈകീട്ട് ഡല്‍ഹിക്ക് മടങ്ങും. കെ.എസ്.യുവിന്റെ സംഘടനാ തിരഞ്ഞെടുപ്പ് നടപടികള്‍ വിലയിരുത്താനാണ് പ്രധാനമായും രാഹുലെത്തിയത്.ഊര്‍ജം പകരാനുമാണ് രാഹുലിന്റെ പര്യടനം. രാവിലെ തിരുവനന്തപുരത്ത് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി. ഗാന്ധി ജയന്തി ദിനത്തില്‍ അവധി നല്‍കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ പ്രയോഗത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാഹുല്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. ഇപ്പോള്‍ അവധിയെടുക്കുന്നു അതില്‍ സന്തോമുണ്ട്. ഇനി ജോലി ചെയ്യാന്‍ സര്‍ക്കാര്‍ പറഞ്ഞാലും സന്തോമായിരിക്കുമെന്ന് രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisement