എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധി ഇന്ന് ആലപ്പുഴയില്‍
എഡിറ്റര്‍
Monday 13th January 2014 9:24am

rahul-g

കൊച്ചി: കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് ആലപ്പുഴയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡിന്‍ കുര്യാക്കോസ് നയിക്കുന്ന യുവ കേരളയാത്രയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്.

ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം ആലപ്പുഴ ജില്ലയിലെ ചാരുമൂടിലെത്തി പദയാത്രയില്‍ പങ്കെടുക്കും. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പദയാത്രയുടെ അന്തിമ റൂട്ട് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പുറത്തു വിട്ടിട്ടില്ല.

ഓണാട്ടുകര സദ്യ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങളാണ് രാഹുലിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാരുംമൂട്ടില്‍ ഒരുക്കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി അധികൃതര്‍ സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ആലപ്പുഴ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement