എഡിറ്റര്‍
എഡിറ്റര്‍
കുളിമുറിയില്‍ ഒളിഞ്ഞ് നോക്കലാണ് മോദിയുടെ പണി; മോദിയുടെ മഴക്കോട്ട് പരാമര്‍ശത്തിന് രാഹുലിന്റെ മറുപടി
എഡിറ്റര്‍
Saturday 11th February 2017 12:55pm

rahul
ലക്‌നൗ: മഴക്കോട്ട് വിവാദത്തില്‍ മോദിയ്ക്ക് തിരിച്ചടിയുമായി രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിംഗിനെതിരെ നടത്തിയ മഴക്കോട് പരാമര്‍ശത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയോട് നാവടക്കൂ കോണ്‍ഗ്രിസിന്റെ ജാതകം എന്റെ കയ്യിലുണ്ടെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.


Also Read: ആ രഹസ്യം പറയല്ലേ! എസ്രയുടെ സസ്‌പെന്‍സ് പുറത്താക്കുന്നവരോട് പൃഥ്വിരാജ്


ജാതകം വായിക്കാനും ഗൂഗിളില്‍ തിരയാനും മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കലുമാണ് മോദിയുടെ ഇഷ്ടമെന്നായിരുന്നു രാഹുലിന്റെ മറുപടി. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി പരാജയമാണെന്നും ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്ത വരുന്നതോടെ മോദി ഞെട്ടുമെന്നും രാഹുല്‍ പറഞ്ഞു.

മന്‍മോഹന്‍ സിംഗിനെതിരായ മോദിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ്-ബി.ജെ.പി വാക്ക് പോര് മുറുകുകയാണ്. രാഹുല്‍ ഗാന്ധിയെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞാല്‍ ചിരിക്കാനുള്ള വകയാകുമെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം രാഹുല്‍ രംഗത്തെത്തിയിരുന്നു. തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കന്മാരോട് നാവടക്കാന്‍ പറഞ്ഞ മോദി കോണ്‍ഗ്രസിന്റെ ജാതകം തന്റെ കയ്യിലുണ്ടെന്നും പറഞ്ഞു. ഇതിനെതിരെയാണ് ഇപ്പോള്‍ രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.

ബാത്ത് റൂമില്‍ മഴക്കോട്ട് ധരിച്ച് കുളിക്കാന്‍ ഡോക്ടര്‍ സാബിനേ അറിയൂ എന്ന മോദിയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് നിരവധി അഴിമതി വിവാദങ്ങളുണ്ടായിട്ടും തന്റെ വസ്ത്രത്തില്‍ കറ പുരളാതെ നോക്കാന്‍ മന്‍മോഹന് സാധിച്ചെന്നായിരുന്നു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. ഇതിനെതിരെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം രംഗത്ത് വരികയും ചെയ്തു.

Advertisement