എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ഗാന്ധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം: എസ്.എം കൃഷ്ണ
എഡിറ്റര്‍
Wednesday 27th June 2012 11:58am

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മന്ത്രിസഭയിലെത്തണമെന്ന് പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാവരും ആവശ്യപ്പെട്ടുവരുന്നതാണെന്നും എന്നാല്‍ അദ്ദേഹം ഇതിനു തയാറായിരുന്നില്ലെന്നും കൃഷ്ണ പറഞ്ഞു.

കേന്ദ്രമന്ത്രിസഭയില്‍ ഒരഴിച്ചുപണിയ്ക്ക് സാധ്യതയുള്ള ഈ ഘട്ടത്തില്‍ എസ്.എം കൃഷ്ണയുടെ ഈ പ്രഖ്യാപനം രാഹുലിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

പാക്കിസ്ഥാനില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ എല്ലാ ഇന്ത്യക്കാരേയും വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുര്‍ജിത്തിനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉചിതമാണെന്നും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement