എഡിറ്റര്‍
എഡിറ്റര്‍
മോദിയെ നേരിടാന്‍ ട്രംപ് പയറ്റിയ അടവുമായി രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Monday 9th October 2017 8:39pm

 

ന്യൂദല്‍ഹി: നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ പുത്തന്‍ അടവുകളുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലെത്തിച്ച കേംബ്രിഡ്ജ് അനലിറ്റിക എന്ന പി.ആര്‍ കമ്പനിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട ചെയ്യുന്നു.

ഉപഭോക്താക്കളുടെ ഇന്റനെറ്റ് ഉപയോഗത്തിന്റെയും മറ്റും വിവരങ്ങള്‍ ശേഖരിച്ച നിഗമനം തേടുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പാണ് കേംബ്രിഡ്ജ് അനലിറ്റിക്. വോട്ടര്‍മാരുമായി നേരിട്ട് സംവദിച്ച് ക്യംപെയ്ന്‍ നടത്തുക എന്നതാണ് പ്രധാനമായി ലക്ഷ്യം വെക്കുന്നത്.


Also Read: ‘ക്ഷമിക്കണം, ഞാന്‍ ഇന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല’; അമിത് ഷായുടെ മകനെതിരായ ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് നിതീഷ് കുമാര്‍


കഴിഞ്ഞ തവണ മോദി വിജയകരമായി നടത്തിയ സോഷ്യല്‍ മീഡിയ പ്രചരണത്തെ ഇത്തവണ തുടക്കത്തില്‍ തന്നെ കൈയിലാക്കി ജയിക്കുക എന്നതാണ് കോണ്‍ഗ്രസ് നോട്ടമിടുന്നത്. കേംബ്രിഡ്ജ് അനലിറ്റിക യു.എസ് തെരഞ്ഞെടുപ്പിന് ശേഷം ബ്രെക്സിറ്റ് വോട്ടെടുപ്പ്, മറ്റ് ലോക സംഭവങ്ങള്‍ എന്നിവയിലെല്ലാം തന്നെ വിജയകരമായി ഇടപെട്ടിരുന്നു.

കേംബ്രിഡ്ജ് അനലിറ്റിക് സി.ഇ.ഒ അലക്‌സാണ്ടര്‍ നിക്‌സ് പല പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുള്ള മാധ്യമറിപ്പോര്‍ട്ടുകളുണ്ട്.

Advertisement