Administrator
Administrator
രാഹുല്‍ ഗാന്ധി ഇടപെട്ടു; ആസൂത്രണ കമ്മീഷന്‍ തിരുത്തുന്നു
Administrator
Saturday 1st October 2011 12:27pm

rahul-gandhiന്യൂദല്‍ഹി: നഗരപ്രദേശങ്ങളില്‍ ദിവസം 32രൂപ വരുമാനമുള്ളവരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാക്കണമെന്ന ആസൂത്രണ കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെ രാഹുല്‍ഗാന്ധി നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഗ്രാമങ്ങളില്‍ ദിവസം 26 രൂപയിലധിവകും, നഗരങ്ങളില്‍ 32 രൂപയിലധികവും വരുമാനമുള്ള വ്യക്തികളെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാക്കണമെന്നായിരുന്നു ആസൂത്രണ കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ നിര്‍ദേശിച്ചത്.

കമ്മീഷന്‍ ഈ നീക്കത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമീപിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതിനെ തുടര്‍ന്ന് സത്യവാങ്മൂലം പുനപരിശോധിക്കുന്നതിനായി ഒക്ടോബര്‍ 3ന് ആസൂത്രണ കമ്മീഷന്‍ യോഗം ചേരും. സുപ്രീംകോടതിയില്‍ പുതിയൊരു സത്യവാങ്മൂലം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും കമ്മീഷന്റെ പരിഗണനയിലുണ്ട്.

കമ്മീഷന്റെ ഈ മനംമാറ്റത്തിന് പിന്നില്‍ രാഹുല്‍ഗാന്ധി മാത്രമല്ല. കേന്ദ്രമന്ത്രിമാരായ ജയറാം രമേഷ്, അംബികാ സോണി എന്നിവരും ആസൂത്രണ കമ്മീഷന്റെ നിര്‍ദേശത്തെ കുറ്റപ്പെടുത്തിയിരുന്നു. സാമൂഹ്യപ്രവര്‍ത്തക അരുണാ റോയിയും കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

Advertisement