എഡിറ്റര്‍
എഡിറ്റര്‍
മോദി പോകുന്നിടത്തെല്ലാം കള്ളം പ്രചരിപ്പിക്കുന്നു; സഹോദരങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു: രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Tuesday 28th February 2017 9:47pm

 

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പോകുന്നിടത്തെല്ലാം കള്ളം പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹോദരങ്ങള്‍ക്കിടെയില്‍ ശത്രുത വളര്‍ത്തുന്ന സമീപനമാണ് മോദിക്കെന്നും മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.


Also read സെവാഗ് നിങ്ങളുടെ വാക്കുകളുടെ ശക്തി ഒരു പെണ്‍കുട്ടിയുടെ ആദര്‍ശങ്ങളെ ഇല്ലാതാക്കാനാകരുത്; ഗുര്‍മെഹറിനെ പരിഹസിച്ച സെവാഗിനു മറുപടിയുമായി ശശി തരൂര്‍


മണിപ്പൂരിലെ ബി.ജെ.പി റാലിയില്‍ മോദി സംസ്ഥാനത്തിനെതിരെ നടത്തിയ പ്രചരണങ്ങളെല്ലാം വ്യാജമാണ്. പോകുന്നിടത്തെല്ലാം കള്ളം പ്രചരിപ്പിക്കുന്ന മോദിയുടെ നയം തന്നെയാണിത്. സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിച്ചാണ് മുഖ്യമന്ത്രി ഇബോബി ഭരണം നടത്തുന്നതെന്ന പ്രസ്താവന സഹോദരങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഇബോബി സിങ് സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രധാനമന്ത്രി ഉന്നയിക്കുന്നതെന്നു പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രി നാഗാ വിമതരുമായി നടത്തിയ സമാധാന ഉടമ്പടിയിലെ വിവരങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ നാഗാ വിമതരുമായി ഒപ്പുവെച്ച ഉടമ്പടിയേക്കുറിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രിയായ ഒക്രാം ഇബോബി സിങ്ങിന് പോലും അറിയില്ലെന്നും മണിപ്പൂരിലെ ജനങ്ങളില്‍ നിന്ന് എന്തിനാണ് ഇത് മറച്ചു വെക്കുന്നതെന്ന് മോദി വ്യക്തമാക്കണമെന്നും പറഞ്ഞ രാഹുല്‍ സര്‍ക്കാര്‍ ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണ് വേണ്ടതെന്നും അപ്പോഴേ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ എവിടെയൊക്കെയാണ് ബലികഴിക്കപ്പെട്ടതെന്ന് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കൂവെന്നും പറഞ്ഞു.

Advertisement