എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ഗാന്ധിയുടെ ജന്മം ദിനം കോഴിക്കോട് ഡി.സി.സി ആഘോഷിച്ചത് വൃക്ഷതൈ നട്ട്
എഡിറ്റര്‍
Monday 19th June 2017 12:18pm

കോഴിക്കോട്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ജന്മദിനം കോഴിക്കോട് ഡി.സി.സി ആഘോഷിച്ചത് വൃക്ഷതൈ നട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ടി. സിദ്ദിഖും ചേര്‍ന്നാണ് വൃക്ഷത്തൈ നട്ടത്. ഇതിന്റെ വീഡിയോ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

രാഹുലിന്റെ 47 ാം ജന്മദിനമാണ് ഇന്ന്. അവധിക്കാലം ആഘോഷിക്കാനും മുത്തശ്ശിയെ കാണാനുമായി ഇറ്റലിയിലേക്ക് പോയതാണ് രാഹുല്‍. മുത്തശ്ശിയേയും കുടുംബത്തേയും കാണാനും അവരുമായി അല്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുമെന്നും പറഞ്ഞുകൊണ്ട് രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.


dONT mISS ക്രിസ്ത്യാനികള്‍ക്കെതിരെ ഹിന്ദുക്കള്‍ ആയുധമെടുക്കണം; യേശു അക്രമത്തിന് ആഹ്വാനം നല്‍കി; വിദ്വേഷ പ്രസംഗവുമായി ആര്‍.എസ്.എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണന്‍ 


രാഹുല്‍ സ്ഥലത്തില്ലെങ്കിലും രാഹുലിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് യു.പിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. സങ്കല്‍പ്പ് ദിവസ് എന്ന പേരിലാണ് ആഘോഷം.

നഗരത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആഹാരവും പഴവര്‍ഗങ്ങളും സൗജന്യമായി വിതരണം ചെയ്തും മോണ്‍ടിനഗറിലെ അനാഥാലയത്തിലെ കുട്ടികള്‍ക്ക് സദ്യ വിളമ്പിയുമാണ് പ്രവര്‍ത്തകര്‍ രാഹുലിന്റെ ജന്മംദിനം ആഘോഷിക്കുന്നത്.

രാഹുല്‍ഗാന്ധിക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു മോദി രാഹുലിന് ആശംസ അറിയിച്ചത്.

” കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍. താങ്കളുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” എന്നായിരുന്നു മോദി ട്വിറ്ററില്‍ കുറിച്ചത്.

Advertisement