Categories

വര്‍ഗ്ഗീയവാദിയായ നരേന്ദ്രമോഡിയേക്കാള്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ രാഹുല്‍ഗാന്ധി: ലാലുപ്രസാദ് യാദവ്

lalu

പാറ്റ്‌ന: വര്‍ഗ്ഗീയവാദിയായ നരേന്ദ്രമോഡിയേക്കാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യന്‍ രാഹുല്‍ഗാന്ധിയെന്ന് മുന്‍ ബീഹാര്‍ മുഖ്യ മന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ##ലാലുപ്രസാദ് യാദവ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയാകാനുള്ള യോഗ്യത രാഹുല്‍ഗാന്ധിക്കുണ്ട്. അദ്ദേഹമാണ് യഥാര്‍ത്ഥ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു.

രാഹുല്‍ഗാന്ധിക്ക് നല്ലൊരു വ്യക്തിത്വമുണ്ട്. ഏതെങ്കിലും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് അദ്ദേഹം വഴിവെച്ചിട്ടില്ലെന്നും ലാലുപ്രസാദ് യാദവ്  കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ##നരേന്ദ്രമോഡി ഒരു വിവാദനായകനെന്നതിലുപരി 2002ലെ ഗുജറാത്ത് കലാപത്തില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തുവെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കന്‍ ആലോചിക്കുന്നുണ്ട്. നരേന്ദ്രമോഡിക്കെതിരെ ##രാഹുല്‍ഗാന്ധി യെ പിന്തുണക്കുമെന്നും അതുവഴി ഒരു ജനസൗഹാര്‍ദ്ദ രാഷ്ട്രീയം സൃഷ്ടിച്ചെടുക്കുമെന്നും ലാലുപ്രസാദ് യാദവ് പ്രത്യാശ പ്രകടിപ്പിച്ചു.