മന്ദ്സൗര്‍: കര്‍ഷക പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മാന്‍സോറില്‍ പ്രവേശിക്കാനുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമം പൊലീസ് തടഞ്ഞു.


Also read രാത്രി എട്ടുമണിക്കു നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് ആറരമണിക്ക് യുവമോര്‍ച്ചാ നേതാവിന്റെ പോസ്റ്റ്; ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി തന്നെയെന്ന ആരോപണം ശക്തമാകുന്നു


രാഹുല്‍ഗാന്ധിയെത്തിയ വാഹനം മന്ദ്സൗറില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് തടഞ്ഞിരുന്നു. വാഹനത്തില്‍ കയറി പോകാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കാറില്‍ നിന്നും ഇറക്കി ബൈക്കില്‍ കയറി രാഹുല്‍ പോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് പിന്നാലെയെത്തിയ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തന്നെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരം എന്ന് രാഹുല്‍ പൊലീസുകാരോട് ചോദിക്കുന്നുണ്ടായിരുന്നു.

കടാശ്വാസവും വിളകള്‍ക്കു ന്യായവിലയും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഒന്നിനു പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷകസമരം ആരംഭിച്ചത്. ഇതിനുനേര്‍ക്കാണ് പൊലീസ് വെടിവയ്പ്പുണ്ടായത്.


Dont miss യോഗി ആദിത്യനാഥിനു നേരെ വിദ്യാര്‍ത്ഥി പ്രതിഷേധം; പൊലീസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാട്ടി; 4 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍