അമേത്തി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ പൊതുപരിപാടി നടക്കുന്ന മൈതാനത്തേക്ക് തോക്കുമായി കയറാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. പ്രദീപ്കുമാര്‍ സോണി എന്നയാളാണ് സുരക്ഷാവലയങ്ങള്‍ കടന്ന് മൈതാനത്തെത്തിയത്. എസ്.പി.ജി. സംഘം ഇയാളെ അറസ്റ്റുചെയ്ത് പോലീസിന് കൈമാറി.

മൂന്നുമാസംമുമ്പ് അച്ഛനും സഹോദരനും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാഹുലിന് നിവേദനം നല്‍കാനെത്തിയതായിരുന്നു പ്രദീപ്കുമാറെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമായി. ലൈസന്‍സുള്ള തോക്കാണ് കൈവശമുണ്ടായിരുന്നത്.

Subscribe Us:

അതേസമയം, അമേത്തി സന്ദര്‍ശിക്കാനെത്തിയ രാഹുലിനെ ജനങ്ങള്‍ വഴിയില്‍ തടഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പില്‍ നല്ല പ്രതിച്ഛായയുള്ളയുള്ളവരെമാത്രമേ സ്ഥാനാര്‍ഥിയാക്കാവൂ എന്ന ആവശ്യമുയര്‍ത്തിയാണ് ഗ്രാമീണര്‍ വാഹനം തടഞ്ഞത്. പ്രതിച്ഛായയുള്ളവരെയും വിവാദത്തില്‍പെടാത്തവരേയും മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കൂ എന്ന് രാഹുലില്‍ നിന്ന് അവര്‍ ഉറപ്പുവാങ്ങി. തിലോത്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡോ. മുസ്‌ലിം വീണ്ടും മത്സരിക്കുമെന്ന പ്രചാരണത്തിനെതിരെയാണ് പ്രതിഷേധമെന്ന് ആരോപണമുണ്ട്.