പഗ്‌വാര: രാജ്യത്തിന്റെ ഭാവി പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധിയെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. രാജ്യത്തിനുവേണ്ടിയുള്ള മഹത്വപൂര്‍ണമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുന്നത് കാത്തിരിക്കുകയാണ് എല്ലാവരുമെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

Ads By Google

ദല്‍ഹിയില്‍ താമസിക്കുന്ന വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ സുരക്ഷിതരായിരിക്കുമെന്നും അവര്‍ അറിയിച്ചു. അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഈ മേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും ഷീല ദീക്ഷിത് വ്യക്തമാക്കി.

ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള മെട്രോ സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും. വിദ്യാഭ്യാസം യുവതികളെ നല്ല വീട്ടമ്മയും അമ്മയും മികച്ച രാജ്യത്തിന്റെ നിര്‍മാതാക്കളുമാക്കുമെന്നും അവര്‍ പറഞ്ഞു.