എഡിറ്റര്‍
എഡിറ്റര്‍
ഞാനൊരു ഹിന്ദുതീവ്രവാദിയായിരുന്നു; ഗോള്‍വള്‍ക്കര്‍ വഴി ഇപ്പോള്‍ ഗാന്ധിയിലെത്തി: രാഹുല്‍ ഈശ്വര്‍
എഡിറ്റര്‍
Wednesday 23rd August 2017 11:39am

തിരുവനന്തപുരം: ആദ്യകാലത്ത് താനൊരു ഹിന്ദുതീവ്രവാദിയായിരുന്നെന്നും എന്നാല്‍ ഇന്ന് താനൊരു മിതവാദിയാണെന്നും രാഹുല്‍ ഈശ്വര്‍.

ഗാന്ധിയുടെ പാതയിലേയ്ക്ക് പരിണമിച്ച ഗോള്‍വള്‍ക്കറാണു ഇക്കാര്യത്തില്‍ തന്റെ മാതൃകയെന്നും രാഹുല്‍ പറയുന്നു. ഇ വാര്‍ത്തയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഒരു ബ്രാഹ്മണ കുടുംബപശ്ചാത്തലത്തില്‍ ജനിച്ച താന്‍ സംവരണത്തിനെതിരായ നറേറ്റീവുകള്‍ കേട്ടുവളര്‍ന്ന് ഒരു സംവരണവിരുദ്ധനായി മാറിയിരുന്നു. എന്നാല്‍ പിന്നീട് സംവരണം എന്നത് സമൂഹത്തിനു ആവശ്യമുള്ള ഒരു സംഗതിയാണെന്ന് താന്‍ തിരിച്ചറിയുകയായിരുന്നുവെന്നും രാഹുല്‍ പറയുന്നു.


Dont Miss മുത്തലാഖ്; അലിഗഡ് മുസ്‌ലീം യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളില്‍ നിന്നും പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം


ഹാദിയ പ്രശ്‌നത്തിന്റെ രണ്ടുവശങ്ങളും ചര്‍ച്ചയാക്കുന്നതിനാണ് താന്‍ അവരുടെ വീട് സന്ദര്‍ശിച്ചത്. എന്നാല്‍ ചിലര്‍ അതു കേരളത്തിനെതിരായ ക്യാമ്പയിന്‍ നടത്താന്‍ ഉപയോഗിച്ചതായും രാഹുല്‍ ആരോപിക്കുന്നു.

ആര്‍.എസ്.എസ് എന്ന സംഘടനയോട് എനിക്കു ബഹുമാനമുണ്ട്. പക്ഷേ മീററ്റ് ഹിന്ദുമഹാസഭയുടേയും അഭിനവ് ഭാരതിന്റെയും ഒന്നും നിലപാടുകള്‍ രാജ്യത്തിനു ഗുണകരമല്ല. ഇവരുടെ നിലപാടുകള്‍ സൂക്ഷമതയോടെ വിശകലനം ചെയ്യേണ്ടതുണ്ട്.” രാഹുല്‍ പറയുന്നു.

‘റിപ്പബ്ലിക് ചാനലില്‍ വി എച്ച് പി നേതാ ഇന്ദിരാ തിവാരി പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തില്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്നൊക്കെ ഒരു ദേശീയ ചാനലില്‍ വന്നിരുന്നു പറയുന്ന ഇവര്‍ക്ക് ഭ്രാന്തുണ്ടായിരിക്കണമെന്നും രാഹുല്‍ പറയുന്നു.

ഹിന്ദുക്കളെ ഒരുമിച്ചു നിര്‍ത്തുവാനായി തീവ്ര ഹിന്ദുസംഘടനകള്‍ പശുവിനെ ഒരു ആയുധമായി ഉപയോഗിക്കുകയാണ്. കേരളത്തിലും തീവ്രവലതു ഹിന്ദു സംഘടനകള്‍ സമൂഹത്തില്‍ വര്‍ഗീയതയും വെറുപ്പും സൃഷ്ടിക്കാന്‍ പശുവിനെ ഉപയോഗിക്കുന്നതായി രാഹുല്‍ ഈശ്വര്‍ പറയുന്നു.

”ഈയടുത്താണു തികഞ്ഞ മതേതരവാദിയും ഒരു ഹിന്ദുമതവിശ്വാസിയുമായ ഒരു സുഹൃത്ത് എന്നോടിങ്ങനെ പറഞ്ഞത് ‘ ഈ മുസ്ലീങ്ങള്‍ ഒക്കെ കുഴപ്പക്കാരാണു. ഇവര്‍ എന്റെ അടുത്തുള്ള അമ്പലത്തിനു മുന്നില്‍ പോത്തിന്റെ തല കൊണ്ടിട്ടു’ . ഇയാളിത് പറഞ്ഞതും എനിക്ക് മനസ്സിലായി, അതു ചെയ്തതു ഏതെങ്കിലും തീവ്രഹിന്ദു തന്നെ ആയിരിക്കും എന്ന്. തികഞ്ഞ മതേതരവാദിയായ ഈ മനുഷ്യനുപോലും മുസ്ലീങ്ങളോട് വിരോധം തോന്നത്തക്കവിധത്തില്‍ ഇത് ആസൂത്രണം ചെയ്തത് ഏതെങ്കിലും തീവ്ര വലതുപക്ഷ ഹിന്ദുസംഘടനകള്‍ തന്നെയാകണം.” രാഹുല്‍ ഈശ്വര്‍ പറയുന്നു.


രാഹുല്‍ ഈശ്വറിന്റേത് കേരളത്തില്‍ ചിലവാകാത്ത സംഘപരിവാര്‍ ചരക്കുകള്‍ വില്‍ക്കാനുള്ള പുതിയ തന്ത്രം


‘യൂണിഫോം സിവില്‍ കോഡാണു ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട. കോണ്‍ഗ്രസ്സും സി പി എമ്മുമെല്ലാം യൂണിഫോം സിവില്‍കോഡ് സഹവര്‍ത്തിത്വത്തൊടെ നടപ്പാക്കാം എന്നതരത്തിലുള്ള ഒരു സ്റ്റാന്‍ഡ് ആണു എടുക്കുന്നത്.

ഒവൈസിയെപോലെയുള്ളവര്‍ പറയുന്നത് ഇത് രാജ്യത്തിന്റെ ബഹുസ്വരതയെത്തന്നെ നശിപ്പിക്കുമെന്നാണ്. എന്നാല്‍ ആര്‍ എസ് എസിന്റെ ആത്മീയാചാര്യനായ ഗുരുജി ഗോള്‍വള്‍ക്കര്‍ പറയുന്നത് യൂണിഫോം സിവില്‍ കോഡ് കൊണ്ടുവരുന്ന യൂണിഫോമിറ്റിയല്ല മറിച്ച് ഹാര്‍മണിയാണു രാജ്യത്തിനാവശ്യമെന്നാണെന്നും രാഹുല്‍ പറയുന്നു.

ഇന്ത്യന്‍ ദേശീയപതാകയിലെ മൂന്നു നിറങ്ങള്‍ ഭൂരിപക്ഷ ഹിന്ദുക്കളേയും (കുങ്കുമം) മുസ്ലീങ്ങളേയും (പച്ച) മറ്റു കൃസ്ത്യാനികള്‍ അടങ്ങുന്ന മറ്റു ന്യൂനപക്ഷങ്ങളേയും (വെള്ള) പ്രതിനിധീകരിക്കുന്നതായിട്ടാണു ഗാന്ധിജി കണക്കാക്കിയതെന്ന് രാഹുല്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ ഐഡന്റിറ്റി പൊളിറ്റിക്‌സിനെ ഒരു ഇടതുമതേതര കാഴ്ച്ചപ്പാടിലൂടെ നെഹ്രു മറച്ചുപിടിച്ചതാണു നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണമെന്നും രാഹുല്‍ വിശദീകരിക്കുന്നു.

Advertisement