എഡിറ്റര്‍
എഡിറ്റര്‍
ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വറിന്റെ സന്ദര്‍ശനം; തന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തു കിട്ടുമെന്ന് ഹാദിയ വീഡിയോ കാണാം
എഡിറ്റര്‍
Thursday 17th August 2017 7:06pm

 

വൈക്കം: ഹൈകോടതി വിവാഹം റദ്ദാക്കിയ വീട്ടുകാരോടൊപ്പം പറഞ്ഞയച്ച ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വറിന്റെ സന്ദര്‍ശനം. രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ചശേഷം എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കനത്ത പോലീസ് കാവലുള്ള ഇവിടെ സ്ന്ദര്‍ശകരെ അനുവദിക്കാറില്ലായിരുന്നു. കത്തുകള്‍ പോലും ഹാദിയയുടെ അച്ഛന്‍ തിരിച്ചയക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പോലും ഇവിടെക്ക് കടത്തി വിടാറില്ലായിരുന്നു. ഇതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.


Also Read ‘ഹസാരെ ക്യാമ്പയിന്‍ ആര്‍.എസ്.എസ് സ്‌പോണ്‍സര്‍ഡ് പരിപാടി’;കേരളത്തെകുറിച്ചുള്ള പ്രചരണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ്;വെളിപ്പെടുത്തലമായി ബി.ജെ.പി ഐ.ടി സെല്‍ മുന്‍ തൊഴിലാളി


വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ കൂടെ സെല്‍ഫിയെടുക്കുകയും വീട്ടുകാരോട് വിവരങ്ങള്‍ ആരായുകയും ചെയ്തു. അമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടക്ക് താന്‍ ഇസ്‌ലാം മതത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്നു എന്നും. തന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തുകിട്ടുമെന്നും ഹാദിയ ചോദിക്കുന്നു. വീട്ടുകാര്‍ തന്റെ പ്രാര്‍ത്ഥന തടസപ്പെടുത്താറുണ്ടെന്നും വീഡിയോയില്‍ ഹാദിയ പറയുന്നു.രാഹുല്‍ ഈശ്വര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ ആണ് വീഡിയോ പുറത്ത് വിട്ടത്.

വൈക്കം ഡി.വൈ.എസ്.പിക്കാണ് ഹാദിയയുടെ വീട്ടിലെ സുരക്ഷാ ചുമതല. ഇദ്ദേഹം ഏര്‍പ്പെടുത്തുന്ന ഓരോ സബ് ഡിവിഷനിലെ എസ്.ഐയുടെ കീഴിലുള്ള 27 പൊലീസുകാര്‍ക്കാണ് ഹാദിയയുടെ വീടിന്റെ സുരക്ഷാ ചുമതല.

Advertisement