ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ദ്രാവിഡിന്റെ മുഖത്ത് പന്ത് കൊണ്ട് പരിക്ക്. പരിക്കേറ്റ ദ്രാവിഡ് ക്രീസ് വിട്ടു. സച്ചിന്റെയും ദ്രാവിഡിന്റെയും സെഞ്ചുറയില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേയ്ക്ക് കുതിക്കുന്നിതിനിടെയാണ് ദ്രാവിഡിന് പരിക്കേറ്റത്.

ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് നേടിയ 233 റണ്‍സ് പിന്തുടരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറികള്‍ നേടിയ സേവാഗിന്റെയും ഗംഭീറിന്റെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

Subscribe Us:

കരിയറിലെ 45 ാം സെഞ്ചുറിയാണ് സച്ചിന്‍ സ്വന്തമാക്കിയത്. 11 ാം ടെസ്റ്റ് അര്‍ധ സെഞ്ചുറി നേടിയ ഗംഭീര്‍ വെസ്റ്റ്ഇന്‍ഡീസ് താരം വിവിയന്‍ റിച്ചാര്‍ഡിന്റെ റെക്കോര്‍ഡിനൊപ്പമെത്തി.