എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഫ്‌ളച്ചറിനെ സിലക്ഷന്‍ പാനലില്‍ ഉള്‍പ്പെടുത്തണം: രാഹുല്‍ ദ്രാവിഡ്
എഡിറ്റര്‍
Wednesday 14th November 2012 1:04pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഫ്‌ളച്ചറിന് ടീമില്‍ കൂടുതല്‍ അധികാരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഫ്‌ളച്ചറിന് ഇന്ത്യന്‍ ടീമിന് വേണ്ടി പലതും ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹത്തിന് കുറച്ച് കൂടി അധികാരം നല്‍കണമെന്നുമാണ് രാഹുലിന്റെ ആവശ്യം.

Ads By Google

‘ ഒരു കോച്ചെന്ന നിലയില്‍ ഫ്‌ളച്ചറില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാം. എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പ്രാവിണ്യം അപാരമാണ്. പക്ഷേ, ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് സ്വതസിദ്ധമായ രീതിയില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ പോകുന്നുണ്ട്. ടീമിന്റെ സിലക്ഷന്‍ കാര്യത്തില്‍ അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം’. ദ്രാവിഡ് പറയുന്നു.

താരങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനും പരിഹരിക്കാനുമുള്ള പക്വത ചില കോച്ചുകള്‍ കാണിക്കാറുണ്ട്. താരങ്ങളുടെ റേഞ്ച് മനസ്സിലാക്കി പ്രവര്‍ത്തിക്കാനും അവര്‍ക്കാകും. ഫ്‌ളച്ചറും അങ്ങനെയണ്. അതിനാല്‍ അദ്ദേഹത്തെ സിലക്ഷന്‍ പാനലില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും ദ്രാവിഡ് പറഞ്ഞു.

കൂടുതല്‍ ഉത്തരവാദിത്വം ഫ്‌ളച്ചറിന് നല്‍കുന്നതിന്റെ ഗുണം ഇന്ത്യന്‍ ടീമിന് തന്നെയാണെന്നും ദ്രാവിഡ് പറയുന്നു.

സിംബാംബ്‌വേ താരമായ ഡങ്കന്‍ ഫ്‌ളച്ചര്‍ 2011ലാണ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി എത്തുന്നത്.

Advertisement