ദില്ലി: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തിലൂടെ കുട്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രാഹുല്‍ ആദ്യമത്സരത്തില്‍ തന്നെ ട്വന്റിയില്‍ നിന്നും വിരമിക്കുന്നു. ഏകദിന, ട്വന്റി്20 മല്‍സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിരമിക്കുമെന്നാണ് ദ്രാവിഡ് ടീമിലിടം നേടിയപ്പോള്‍ തന്നെ രാഹുല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ തുടര്‍ന്നും താനുണ്ടാവുമെന്ന് ദ്രാവിഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇനിയുള്ള കുറേ വര്‍ഷം തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ താല്‍പ്പര്യമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലാണ് തന്റെ ഭാവി. അതിനാല്‍ ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് തീരുമാനമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയ തീരുമാനത്തെ അതിശയം എന്നു വിശേഷിപ്പിച്ച രാഹുല്‍ ആദ്യമായാണ് ഇന്ത്യയ്ക്കുവേണ്ടി ട്വന്റി 20 മത്സരം കളിച്ചത്. ഐ.പി.എല്ലിലൂടെ ടെസ്റ്റും ഏകദിനവും മാത്രമല്ല ട്വന്റി 20യും തനിക്ക് വഴങ്ങുമെന്ന് രാഹുല്‍ നേരത്തെ തന്നെ തെളിയിച്ചിരുന്നു.

339 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ദ്രാവിഡ് 39.43 ശരാശരിയില്‍ 10,765 റണ്‍ നേടിയിട്ടുണ്ട്. 12 ശതകങ്ങളും 82 അര്‍ദ്ധശതകങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ദ്രാവിഡ് ഏകദിന ടീമില്‍ നിന്നും രാഹുല്‍ ഒഴിവാക്കപ്പെട്ടിരുന്നു. അതിനുശേഷം കളിച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ രാഹുലിന്റെ പ്രകടനം കയ്യടി നേടിയിരുന്നു.