എഡിറ്റര്‍
എഡിറ്റര്‍
അമിര്‍ തിരിച്ചുവരണമെന്ന് ദ്രാവിഡ്
എഡിറ്റര്‍
Thursday 22nd March 2012 10:41am

ലണ്ടന്‍: സ്‌പോട്ട് ഫിക്‌സിംഗിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുകയും പിന്നീട് മോചിതനാവുകയും ചെയ്ത പാക്ക്  യുവബൗളര്‍ മുഹമ്മദ് അമിര്‍ അന്താരാഷ്്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരുന്നത് വളരെ നല്ല കാര്യമാണെന്ന് രാഹുല്‍ ദ്രാവിഡ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം മുഹമ്മദ് അമിറിനെ പിന്തുണച്ചുകൊണെ്ടത്തുന്നത്. മുഹമ്മദ് അമിര്‍ ഇപ്പോള്‍ ഐസിസിയുടെ ആറുമാസത്തെ വിലക്ക് നേരിടുകയാണ്.

‘ മികച്ച കളിക്കാരനാണ് അമിര്‍. വിലക്ക് അവസാനിച്ചാല്‍ അദ്ദേഹത്തിന്റെ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ ബി.ബി.സിയുമായുള്ള അഭിമുഖത്തില്‍ ദ്രാവിഡ് വ്യക്തമാക്കി.

കുറേക്കാലം കളിയില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നത് ഒരു ക്രിക്കറ്റ്താരത്തെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. തിരിച്ചുവരാനുള്ള എല്ലാ കഴിവും അമിറിനുണ്ട്. ക്രിക്കറ്റില്‍നിന്ന് അധികകാലം മാറിനില്‍ക്കാന്‍ അദ്ദേഹത്തിനാകില്ല. അദ്ദേഹം വേഗം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു.

പതിനെട്ടുകാരനായ അമിര്‍ ചുരുങ്ങിയ കാലംകൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ അമ്പതു വിക്കറ്റ് വീഴ്ത്തി ശ്രദ്ധ നേടിയിരുന്നു. സല്‍മാന്‍ ബട്ട് തന്നെ ചതിച്ചതാണ് പിടിക്കപ്പെടാന്‍ കാരണമെന്ന് കഴിഞ്ഞ ദിവസം അമിര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഭട്ടിന്റെ പിതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു.

Malayalam News

Kerala News in English

Advertisement