ലണ്ടന്‍: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ മധ്യനിര ബാറ്റ്‌സ്മാനായ ദ്രാവിഡ് ഏകദിന ട്വന്റി-ട്വന്റി മത്‌സരങ്ങളില്‍ നി്ന്ന് വിരമിക്കുന്നു. ഇംഗ്ലണ്ട് പരമ്പരയോടെ ഏകദിനത്തോടും ട്വന്റി-ട്വന്റിയോടും വിടപറയുമെന്ന് ദ്രാവിഡ് പറഞ്ഞു. പ്രഖ്യാപനം ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരക്കൊടുവില്‍ ഉണ്ടാവും.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഏകദിനടീമിലേക്ക് തിരിച്ച് വിളിച്ച സെലക്ടര്‍മാരുടെ തീരുമാനം പ്രതീക്ഷിച്ചിരുന്നില്ല. തീരുമാനം എന്നെ അദ്ഭുതപ്പെടുത്തി. ഏകദിന ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഭാവിയില്‍ ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഏകദിന ട്വന്റി-ട്വന്റി മത്‌സരങ്ങളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നത്. ദ്രാവിഡ പറഞ്ഞു.

2009 ലാണ് ദ്രാവിഡ് അവസാനമായി ഏകദിന മല്‍സരം കളിച്ചത്, ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അത്. ഏകദിനത്തില്‍ ഏത് നമ്പറിലും ബാറ്റ് വീശാന്‍ പരിഗണിക്കാവുന്ന താരമാണ് ദ്രാവിഡ്. ഇടക്കാലത്ത് ടീമിനാവശ്യം വന്നപ്പോള്‍ വിക്കറ്റ് കീപ്പറുടെ റോളിലും ദ്രാവിഡ് അവതരിച്ചു.

ഇതുവരെ 339 രാജ്യാന്തര ഏകദിന മല്‍സരം കളിച്ചിട്ടുള്ള ദ്രാവിഡ് 39.43 ശരാശരിയില്‍ 10765 റണ്‍സ് നേടിയിട്ടുണ്ട്. പന്ത്രണ്ട് സെഞ്ചുറികളും ദ്രാവിഡിന്റെ പേരിലുണ്ട്. 153 ആണ് മികച്ച സ്‌കോര്‍.


മുപ്പത്തിനാലാം സെഞ്ചുറിയോടെ ദ്രാവിഡ് ഗവാസ്‌കര്‍ക്കൊപ്പം

പ്രതിരോധത്തിന്റെ വന്‍മതിലിന് 15 വര്‍ഷം

ലോര്‍ഡ്‌സിലെ സെഞ്ചുറി,ഏറ്റവും സംതൃപ്തി നല്‍കുന്നത്: ദ്രാവിഡ്

ലോര്‍ഡ്‌സില്‍ ചരിത്രം ആര്‍ക്കൊപ്പം?

സച്ചിന്‍ മികച്ച ബാറ്റ്‌സ്മാന്‍, ദ്രാവിഡ് വന്‍മതില്‍: ലാറ