അഹമ്മദാബാദ്: വിലക്കയറ്റം തടയാനും ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും പറ്റുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ച് പോകണമെന്ന് രാഹുല്‍ ഗാന്ധി. 16 മാസത്തിനിടെ പാചകവാതക വില 19 തവണ കൂടിയെന്ന വാര്‍ത്ത ഷെയര്‍ ചെയ്ത് ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം

‘ഗ്യാസിന് വിലകൂടി, റേഷന് വിലകൂടി, പാഴ്‌വാക്കുകള്‍ പറയുന്നത് അവസാനിപ്പിക്കൂ; വിലക്കയറ്റം പിടിച്ചുനിര്‍ത്തൂ, തൊഴില്‍ നല്‍കൂ അല്ലാത്തപക്ഷം സിംഹാസനും വിട്ടൊഴിയൂ..

തൊഴിലില്ലായ്മ, ബുള്ളറ്റ് ട്രെയിന്‍, കര്‍ഷക പ്രശ്‌നം, കള്ളപ്പണം, ഗുജറാത്ത മോഡല്‍ തുടങ്ങിയ വിഷയങ്ങൡലടക്കം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ശക്തമായവിമര്‍ശനമാണ് രാഹുല്‍ഗാന്ധി നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജി.എസ്ടിയെ ഗബ്ബാര്‍ സിങ് ടാക്‌സ് എന്നാണ് രാഹുല് വിശേഷിപ്പിച്ചത്. രാജ്യത്ത് ടാക്‌സ് ഭീകരതയാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

നിലവില്‍ ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെയാണ് ബി.ജെ.പിക്കെതിരെ രാഹുല്‍ വിമര്‍ശനം ശക്തമാക്കുന്നത്.