ന്യൂദല്‍ഹി: പ്രധാനന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ ആയുധ കരാര്‍ പാര്‍ലമെന്റിനുള്ളില്‍ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും ജനങ്ങളെ കബളിപ്പിക്കുന്ന രീതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്‍ദീപ് സുര്‍ജേവാലയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കയെയാണ് 59000 കോടി ക്രമക്കേട് നടത്തിയ റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി മൗനം നിര്‍ത്തലാക്കമെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ ആവശ്യപ്പെട്ടത്.


Also Read: രാഹുല്‍ ഗാന്ധി അമ്പലങ്ങളില്‍ ഇരിക്കുന്നത് പള്ളിയില്‍ ഇരിക്കുന്ന പോലെയാണെന്ന് യോഗി ആദിത്യനാഥ്


വരുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്സ് ഉപയോഗിക്കുന്ന പ്രധാന ആയുധം റാഫേല്‍ കരാറുമായി ബന്ധപ്പെട്ട അഴിമതിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയുയര്‍ത്തുന്ന രീതിയില്‍ സുതാര്യതയില്ലാത്ത ഭരണത്തിന് ആണ് മോദി നേതൃത്വം നല്‍കുന്നതെന്നും ഇന്ത്യന്‍ ഭരണഘടനയോടും രാജ്യത്തെ ജനങ്ങളോടുമുള്ള നിരുത്തരവാദമായ നടപടിയാണിതെന്നും കോണ്‍ഗ്രസ്സ അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

നവംബറിലെ മൂന്നാമത്തെ ആഴ്ച മുതല്‍ നടക്കുന്ന പാര്‍ലമെന്റ് ശീതകാലസമ്മേളനം ഡിസംബര്‍ മൂന്നാമത്തെ ആഴ്ച വരെ നീണ്ടുനില്‍ക്കും.