എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ഗാന്ധിയുടെ കഷണ്ടി പ്രയോഗത്തിനെതിരെ പ്രതിഷേധം
എഡിറ്റര്‍
Friday 24th January 2014 9:51am

Rahul-Gandhi-bald-issue

നാസിക്: എ.ഐ.സി.സി സമ്മേളനത്തിനിടെ ബി.ജെ.പിയെ ഉന്നം വെച്ച് ##രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ കഷണ്ടിക്കാരുടെ കൂട്ടായ്മ രംഗത്ത്.

മാര്‍ക്കറ്റിംഗില്‍ വിദഗ്ദരായ പ്രതിപക്ഷം കഷണ്ടിക്കാര്‍ക്ക് ചീര്‍പ്പ് വരെ വില്‍ക്കുമെന്ന രാഹുല്‍ഗാന്ധിയുടെ  പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ശരീരത്തിലെ സ്വാഭാവിക പ്രക്രിയയെ രാഹുല്‍ഗാന്ധി ആക്ഷേപിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് കഷണ്ടിക്കാരുടെ കൂട്ടായ്മ രംഗത്തെത്തിയത്.

വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗവോന്‍ ജില്ലയില്‍ അമല്‍നര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ സംഘം തുകാരം ഹുല്‍വെയ്‌ലിലെ സബ്ഡിവിഷണല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി.

ജി.ജെ.പിയെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും രാഹുല്‍ഗാന്ധിയുടെ പ്രസ്താവന തങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

ബി.ജെ.പി ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും അത് കഷണ്ടിക്കാരന് ചീര്‍പ്പ് വില്‍ക്കുന്നത് പോലെയാണെന്നുമാണ് രാഹുല്‍ഗാന്ധി എ.ഐ.സി.സി സമ്മേളനത്തിനിടെ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

ചീര്‍പ്പ് വില്‍ക്കുന്നതിലും മുടിവെട്ടുന്നതിലും കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് ബി.ജെ.പി നേതാവ് ##അരുണ്‍ജെയ്റ്റിലി അന്ന് ഇതിന് മറുപടി നല്‍കിയത്.

Advertisement