തിരുവനന്തപുരം: താനുമായി തൃശൂരില്‍ നടന്ന കൂടിക്കാഴ്ചയില്‍ വ്യവസായിയും മന്ത്രി പി.കെ കൂഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെ.എ.റഊഫ് ചില മന്ത്രിമാര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇതേക്കുറിച്ച് എഴുതി നല്‍കാന്‍ റഊഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.എസ്. പറഞ്ഞു.

കൂടിക്കാഴ്ചയില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് റഊഫ് പറഞ്ഞെന്നും വി.എസ്.അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് തൃശൂര്‍ രാമനിലയത്തില്‍ വച്ചാണ് കെ.എ. റഊഫും വി.എസ്. അച്യുതാനന്ദനും കൂടിക്കാഴ്ച നടത്തിയത്. അര മണിക്കൂര്‍ നീണ്ടുനിന്ന രഹസ്യ കൂടിക്കാഴ്ചയില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, മുന്‍ എം.എല്‍.എ. ചെര്‍ക്കളം അബ്ദുള്ള തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ അബ്ദുള്‍ അസീസും റൗഫിനൊപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് അച്യുതാനന്ദനും കെ.എ.റഊഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അസാധാരണനടപടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഗൂഢാലോചനയിലൂടെ യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനാവില്ലെന്നും ചെന്നിത്തല തിരുവന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.