ലോസ് ഏഞ്ചല്‍സ്: ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്്മാന് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍. 2009ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം റഹ്മാന്‍ നേടിയിരുന്നു.

ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത ‘127 അവേഴ്‌സ്’ എന്ന ചിത്രത്തിലെ സംഗീതത്തിനാണ് നോമിനേഷന്‍. 44കാരനായ റഹ്്മാന് സ്ലംഡോഗ് മില്യനയറിലെ സംഗീതസംവിധാനത്തിനാണ് കഴിഞ്ഞ തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്.