Categories

ഗെയിംസ് ഗാനം: വിവാദത്തില്‍ ഖേദിക്കുന്നുവെന്ന് റഹ്മാന്‍

a r rahman on song ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗാനത്തെച്ചൊല്ലി വിവാദമുണ്ടായതില്‍ ഖേദിക്കുന്നതായി എ.ആര്‍ റഹ്മാന്‍. എന്‍.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റഹ്മാന്‍. ഗാനത്തിന്റെ ട്രാക്ക് എല്ലാവര്‍ക്കും രുചിക്കുന്നതല്ലായിരുന്നുവെന്ന് റഹ്മാന്‍ പറഞ്ഞു.

ഗാനം പുതു തലമുറയില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ഇഷ്ടമായത്. മുതിര്‍ന്നവരുടെ അഭിരുചിയും പരിഗണിക്കേണ്ടതായിരുന്നു. ഈ തെറ്റ് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവാദത്തെക്കുറിച്ച് അറിയാത്തവരെല്ലാം ഗാനത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും ഗാനം ഒരുക്കിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും റഹ്മാന്‍ പറഞ്ഞു.

ഗെയിംസ് ഗാനം വേണ്ടത്ര നന്നായില്ലെന്ന് നേരത്തെ സംഘാടക സമിതി അംഗങ്ങള്‍ തന്നെ വിമര്‍ശനമുന്നയിച്ചത് വിവാദമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.