എഡിറ്റര്‍
എഡിറ്റര്‍
ബംഗ്ലാദേശിനെതിരെ രോഹിതും രഹാനെയും ഇറങ്ങിയത് ചിപ്പ് പിടിപ്പിച്ച ബാറ്റുമായി; കാരണം ഇതാണ്, വീഡിയോ കാണാം
എഡിറ്റര്‍
Wednesday 31st May 2017 9:22am

ലണ്ടന്‍: ഇന്നലെ ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും കളിക്കാനിറങ്ങിയത് ചിപ്പ് ഘടിപ്പിച്ച ബാറ്റുമാായാണ്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ചിപ്പു പിടിപ്പിച്ച ബാറ്റുമായി താരങ്ങള്‍ കളിക്കാനിറങ്ങുന്നത്. എന്തായിരുന്നു ആ ചിപ്പിനു പിന്നിലെന്ന് തെരഞ്ഞവര്‍ക്കിതാ ഉത്തരം.

ഗ്രൗണ്ടില്‍ ബാറ്റ്‌സ്മാന്റെ ചെറുചലനങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്ത് വെക്കാന്‍ കഴിയും എന്നതാണ് ഈ ചിപ്പിന്റെ പ്രത്യേകത. ക്രിക്കറ്റില്‍ ചരിത്രത്തില്‍ ആദ്യമായാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ഉപയോഗിക്കുന്നത്.


Also Read: ‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


ബാറ്റുമായി ബന്ധപ്പെട്ട കളിയിലെ സകല കാര്യങ്ങളും ചിപ്പ് റെക്കോര്‍ഡ് ചെയ്യും. അതുകൊണ്ടു തന്നെ പിന്നീട് ബാറ്റ്‌സ്മാന് തന്റെ പിഴവുകളും നേട്ടങ്ങളും ഈ ചിപ്പ് നോക്കി കണ്ടെത്താന്‍ കഴിയും.ബാറ്റിന്റെ പിടിയുടെ മുകള്‍ ഭാഗത്തായിട്ടാണ് ചിപ്പ് ഘടിപ്പിക്കുന്നത്. ഇത് ഊരി മാറ്റുന്നതിനും കഴിയും.

ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്ന ഓരോ ടീമിലെയും മൂന്ന് താരങ്ങള്‍ക്കാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ലഭിക്കുക. ഇന്ത്യന്‍ ടീമില്‍ രോഹിതിനെയും രഹാനെയെയും കൂടാതെ എം.എസ് ധോനിയാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ലഭിച്ച മറ്റൊരു താരം. സ്മാര്‍ട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന വിശേഷണവുമായാണ് ഇംഗ്ലണ്ട് ആ്ന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ചിപ്പ് ഘടിപ്പിച്ച ബാറ്റ് നല്‍കിയത്.


Don’t Miss: ‘ദല്‍ഹി എ.കെ.ജി സെന്ററിനു മുന്നില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ സി.പി.ഐ.എമ്മിന് ധൈര്യമുണ്ടോ?’; വെല്ലുവിളിയുമായി കുമ്മനം രാജശേഖരന്‍


ഇതു കൂടാതെ ഓവല്‍, എഡ്ബസ്റ്റണ്‍, സോഫിയാ ഗാര്‍ഡന്‍ എന്നീ മൂന്ന് ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ അത്യാധുനിക ഹോക് ഐ ക്യാമറകളും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. അതു മാത്രമല്ല, കളിക്കാരുടെ അന്തിമ പട്ടിക ടീം ക്യാപ്റ്റന്‍മാര്‍ ഇനി എഴുതിയല്ല നല്‍കുന്നത്. പകരം ടാബ്‌ലറ്റുകളില്‍ സൈന്‍ ചെയ്താണ് ഈ പട്ടിക പുറത്തിറക്കുക. അന്തിമ പട്ടിക സ്റ്റേഡിയത്തിലെത്തുന്ന എല്ലാവര്‍ക്കും എച്ച് ഡി വൈഫൈ ഉപയോഗിച്ച് കാണാനാകും. ഇതിനായി സ്റ്റേഡിയങ്ങളിലെല്ലാം എച്ച് ഡി വൈഫൈ ലഭ്യമായിരിക്കും.

മൊത്തത്തില്‍ ചുരുക്കി പറഞ്ഞാല്‍ ചാമ്പ്യന്‍സ് ട്രോഫി ഫുള്‍ ഡിജിറ്റലാണ്, കളിയൊഴികെ.

Advertisement