എഡിറ്റര്‍
എഡിറ്റര്‍
പെരുച്ചാഴിയില്‍ മോഹന്‍ ലാലിന് നായിക രാഗിണി
എഡിറ്റര്‍
Monday 3rd March 2014 1:28pm

ragini

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആക്ഷേപഹാസ്യ ചിത്രം പെരുച്ചാഴിയില്‍ മോഹന്‍ ലാലിന് നായികയായെത്തുന്നത് മുംബൈ പെണ്‍കൊടി രാഗിണി നന്ദ്‌വാനി.

ഹിന്ദി സീരിയലിലൂടെ അഭിനയരംഗത്തേക്കെത്തിയ രാഗിണി ഹിന്ദി ചിത്രം ഡെറാഡൂണ്‍ ഡയറിയിലും വിജയ് നായകനായ തലൈവയിലും അഭിനയിച്ചിരുന്നു.

തലൈവയില്‍ ഗുജറാത്തി പെണ്‍കുട്ടിയുടെ വേഷമായിരുന്നു രാഗിണിയ്ക്ക്.

ഇന്തോ-അമേരിക്കന്‍ പെണ്‍കുട്ടിയുടെ വേഷമാണ് പെരുച്ചാഴിയില്‍ രാഗിണിയുടേതെന്ന് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ പറഞ്ഞു.

ഏറെ ഭാഗവും യു.എസില്‍ ചിത്രീകരിക്കുന്ന പെരുച്ചാഴിയുടെ അവസാന ഭാഗങ്ങള്‍ കേരളത്തില്‍ വച്ചാണ് ചിത്രീകരിക്കുകയെന്ന് അരുണ്‍ പറഞ്ഞു.

ഏപ്രില്‍ രണ്ടാം വാരത്തോടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ മുകേഷ്, അജയ് ബാബു, അജു വര്‍ഗീസ്, സാന്ദ്രാ തോമസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisement