എഡിറ്റര്‍
എഡിറ്റര്‍
ദലിത് ഉദ്യോഗസ്ഥനെ ഒഴിവാക്കിയ രഘുറാം രാജന്റെ നടപടി വിവാദത്തില്‍
എഡിറ്റര്‍
Saturday 18th January 2014 9:17am

raghuram-rajan

മുംബൈ:  ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ പട്ടികയില്‍ നിന്ന് ദലിത് ഉദ്യോഗസ്ഥനെ ഒഴിവാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നടപടി വിവാദത്തില്‍.

സീനിയോററ്റി പ്രകാരം ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയ്ക്ക്  അര്‍ഹനായ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെയാണ് തഴഞ്ഞത്. മറ്റ് എക്‌സിക്യൂറ്റിവ് ഡയറക്ടര്‍മാരായ ബി. മഹാപത്ര, ആര്‍. ഗാന്ധി, പി. വിജയ ഭാസ്‌കര്‍ എന്നിവരെ രഘുറാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്.

എന്നാല്‍ തിരഞ്ഞെടുപ്പ്  അടുത്ത സാഹചര്യത്തില്‍ പട്ടികജാതിക്കാരനെ തഴഞ്ഞുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി  രാഷ്ട്രീയ ചര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്ന്  കണ്ട് കേന്ദ്ര ധനകാര്യമന്ത്രാലയം ഇത് അംഗീകരിച്ചിട്ടില്ല.

നിലവിലെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായ ആനന്ദ് സിന്‍ഹ വിരമിക്കുന്ന ഒഴിവിലേക്കാണ് പിന്‍ഗാമിയെ നിയമിക്കുന്നത്. 2011 ല്‍ ചുമതലയേറ്റ ആനന്ദ് ശനിയാഴ്ച വിരമിക്കും.

ഒമ്പത് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരില്‍ ജി. ഗോപാലകൃഷ്ണനാണ് സീനിയോറിറ്റി കൂടുതലുള്ളത്. ബാങ്കിങ് കാര്യങ്ങളുടെ മേല്‍നോട്ട ചുമതലയാണ് നിലവില്‍ വഹിക്കുന്നത്.

Advertisement