ന്യൂയോര്‍ക്ക്: റാഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ നദാല്‍ അര്‍ജന്റീനയുടെ ഡേവിഡ് നല്‍ബന്ദിയനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 7-6, 6-1, 7-5 ന് കീഴടക്കിയാണ് നദാല്‍ പ്രീ-ക്വാര്‍ട്ടറില്‍ ഇടം നേടിയത്.

മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനം പേശീവലിവ് കാരണം നദാല്‍ ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചിരുന്നു. ഇത് താരത്തിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തെക്കുറിച്ച് ആരാധകരില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ലക്‌സംബര്‍ഗിന്റെ ഗില്ലസ് മുള്ളറാണ് പ്രീ ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.