മാഡ്രിഡ്: ടെന്നീസ് ലോകത്തെ രണ്ടു സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ ഒരിക്കല്‍ക്കൂടി ഏറ്റമുട്ടിയപ്പോള്‍ ജയം കളിമണ്‍കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാലിനൊപ്പം. മാഡ്രിഡ് ഓപ്പണ്‍ ആദ്യ സെമിയില്‍ റോജര്‍ ഫെഡററെ ക്ലാസിക് പോരാട്ടത്തിലൂടെ കീഴടക്കിയാണ് നദാല്‍ ഫൈനലില്‍ എത്തി.

ആദ്യ സെറ്റ് കൈവിട്ട നദാല്‍ രണ്ടും മൂന്നും സെറ്റുകളില്‍ ഗംഭീര തിരിച്ചവരവാണ് നടത്തിയത്. സ്‌കോര്‍: 5-7 6-1 6-3.

രണ്ടാം സെമിയില്‍ ബ്രസീലിന്റെ തോമസ് ബെല്ലൂസിയെ പരാജയപ്പെടുത്തി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും ഫൈനലില്‍ കടന്നു. സ്‌കോര്‍: 4-6 6-4 6-1. ഈ വര്‍ഷം കളിച്ച 31 മാച്ചുകളിലും പരാജയം ഏറ്റുവാങ്ങിയിട്ടില്ലാത്ത ജോക്കോവിച്ചും നദാലും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുമെന്ന് ഉറപ്പ്.