എഡിറ്റര്‍
എഡിറ്റര്‍
കാല്‍മുട്ടിന് പരിക്ക്: യു.എസ് ഓപ്പണില്‍ നദാല്‍ കളിക്കില്ല
എഡിറ്റര്‍
Thursday 16th August 2012 10:19am

ന്യൂയോര്‍ക്ക്: കാല്‍മുട്ടിനേറ്റ പരിക്ക് കാരണം യു.എസ് ഓപ്പണില്‍ നിന്നും പിന്‍മാറുന്നതായി റാഫേല്‍ നദാല്‍ അറിയിച്ചു. പരിക്ക് മൂലം തനിയ്ക്ക് കളിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മത്സരത്തില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നും അറിയിച്ചുകൊണ്ടുള്ള നദാലിന്റെ കത്ത് ടൂര്‍ണമെന്റ് ഡയരക്ടര്‍ ഡാവിഡ് ബ്ര്യൂവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ചു.

Ads By Google

‘യു.എസ് ഓപ്പണില്‍ കളിക്കാന്‍ കഴിയില്ലെന്നത് എന്നെ സംബന്ധിച്ച് ഏറെ വിഷമമാണ്. എന്നിരുന്നാലും ഈ അവസ്ഥയില്‍ മത്സരത്തിന് ഇറങ്ങാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ യു.എസ് ഓപ്പണില്‍ നിന്നും എന്നെ പിന്‍വലിക്കണം

എന്നെ മത്സരത്തിന് പ്രതീക്ഷിക്കുന്ന നിരവധി പേരുണ്ടെന്ന് അറിയാം. അവരെ വിഷമിപ്പിക്കേണ്ടി വന്നതില്‍ ദു:ഖമുണ്ട്. എങ്കിലും ശക്തമായി ഞാന്‍ തിരിച്ചുവരും. എനിയ്ക്ക് സ്‌നേഹവും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും നന്ദി’-നദാല്‍ കത്തില്‍ പറഞ്ഞു.

അധികം വൈകാതെ തന്നെ നദാല്‍ മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടുത്തവര്‍ഷം ആദ്യത്തോടെ നടക്കുന്ന മത്സരത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായും കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുന്‍പ് തന്നെ തന്റെ പ്രകനടത്തിന്റെ നിലവാരം കൂട്ടാന്‍ കഴിയുന്നില്ലെന്നും താന്‍ പരിക്കിന്റെ പിടിയിലാണെന്നും നദാല്‍ അറിയിച്ചിരുന്നു. ജൂണ്‍ 28 ന് നടന്ന വിമ്പിള്‍ഡനിലായിരുന്നു നദാല്‍ അവസാനമായി മത്സരിച്ചത്. മത്സരത്തില്‍ ഷെക് ലൂക്കോസിനോട് തോല്‍വി വഴങ്ങേണ്ടി വരികയും ചെയ്തിരുന്നു. ഓഗസ്റ്റ് 27 നാണ് യു.എസ് ഓപ്പണ്‍ ആരംഭിക്കുന്നത്.

Advertisement