എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ തിരച്ചുവരിവിനൊരുങ്ങി റാഫേല്‍ നദാല്‍
എഡിറ്റര്‍
Thursday 29th November 2012 4:46pm

മെല്‍ബണ്‍: ഏറെ നാളുകളായി പരിക്കുകളുടെ പിടിയില്‍ വലയുന്ന ടെന്നീസ് രാജകുമാരന്‍ ഗംഭീര തിരിച്ചുവരവിനൊരുങ്ങുന്നു. അടുത്ത സീസണിലെ ആദ്യ  മത്സരമായ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ ടെന്നീസ് ലോകത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് നദാല്‍.

അടുത്ത വര്‍ഷം ജനുവരിയിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. മത്സരത്തിനായി താന്‍ പൂര്‍ണമായും തയ്യാറെടുത്തുകഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.

Ads By Google

ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടിലേയാണ് നദാലിന്റെ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ വിംബിള്‍ഡണിലാണ് നദാല്‍ അവസാനമായി റാക്കറ്റേന്തിയത്.

അന്ന് രണ്ടാം റൗണ്ടിലാണ് ലോക നൂറാം റാങ്കുകാരനായ ലുകാസ് റോസലിനോട് നാലാം റാങ്കുകാരനായ നദാല്‍ പരാജയപ്പെട്ടിരുന്നു. കാല്‍മുട്ടിനേറ്റ പരിക്ക് മൂലം കഴിഞ്ഞ അഞ്ച് മാസമായി നദാല്‍ വിശ്രമത്തിലാണ്.

തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് നദാല്‍. ഇതിനായി താരം ഏറെ നാളായി കടുത്ത പരിശീലനത്തിലായിരുന്നു. 2009 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് നദാല്‍.

Advertisement