എഡിറ്റര്‍
എഡിറ്റര്‍
മികച്ച സ്പാനിഷ് താരമായി റാഫേല്‍ നദാല്‍ തിരഞ്ഞെടുക്കപ്പെട്ടു
എഡിറ്റര്‍
Wednesday 27th November 2013 12:17pm

nadal

മാഡ്രിഡ്: എക്കാലത്തേയും മികച്ച സ്പാനിഷ് താരമായി ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്പാനിഷ് സ്‌പോര്‍ട്‌സ് ഡെയ്‌ലി നടത്തിയ മത്സരത്തിലാണ് വായനക്കാര്‍ നദാലിനെ തിരഞ്ഞെടുത്തത്.

13 തവണ ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടിയ നാദാലാണ് ഇപ്പോള്‍ ലോക ഒന്നാം നമ്പര്‍ താരം. സ്‌പെയിനിലെ മറ്റ് പ്രമുഖ താരങ്ങളെ പിന്തള്ളിയാണ് നദാല്‍ വിജയിച്ചത്.

ഏറെ നാള്‍ പരിക്കിന്റെ പിടിയിലായിരുന്ന നദാല്‍ ഈയടുത്ത കാലത്താണ് ഫോമിലേക്ക് തിരിച്ചെത്തിയത്. നിരവധി പ്രമുഖരടങ്ങുന്ന ചടങ്ങില്‍ വെച്ച് നദാല്‍ സമ്മാനം ഏറ്റുവാങ്ങി.

ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോന്‍സോയടക്കം നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement