മാഡ്രിഡ്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ചിലി ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന താരത്തിന്റെ ഗംഭീരമായ തിരിച്ചുവരവയാണ് ആരാധകര്‍ ഇതിനെ കാണുന്നത്.

Ads By Google

പരിക്ക് മൂലം ഏഴ് മാസത്തെ വിശ്രമത്തിന് ശേഷമാണ് റാഫേല്‍ തിരിച്ചെത്തിയിരിക്കുന്നത്. സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ ജെറിമി ചാര്‍ഡിയെയാണ് താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-2.

ഫൈനലില്‍ അര്‍ജന്റീനന്‍ താരം ഹൊരോഷോ സിബലോസാണ് നദാലിന്റെ എതിരാളി. അതേസമയം, ഡബിള്‍സിലും നദാല്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ ജുവാന്‍ മൊണാക്കോയാണ് നദാലിന്റെ പങ്കാളി.

സെമിയില്‍ അര്‍ജന്റീനന്‍ കൂട്ടുകെട്ടായ കാര്‍ലോസ് ബെര്‍ലോക്- ലിയോണാഡോ മേയര്‍ സഖ്യത്തെയാണ് മൊണാക്കോ- നദാല്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-4.

വിജയത്തില്‍ ഏറെ സന്തോഷമുണ്ട് മത്സരശേഷം നദാല്‍ പറഞ്ഞു. കോര്‍ട്ടില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. ഓരോ ദിവസം മികച്ച രീതിയില്‍ കളിക്കാനാണ് ശ്രമിക്കുന്നതെന്നും നദാല്‍ പറഞ്ഞു.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ നദാല്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണുള്ളത്.