എഡിറ്റര്‍
എഡിറ്റര്‍
കിരീട നേട്ടം തുണച്ചില്ല, നദാല്‍ റാങ്കിങ്ങില്‍ താഴോട്ട്
എഡിറ്റര്‍
Tuesday 11th June 2013 12:47pm

Nadal

പാരീസ്: എട്ട് തവണ ഫ്രഞ്ച് കിരീടം നേടി റെക്കോര്‍ഡ് കുറിച്ചിട്ടും റാങ്കിങ്ങില്‍ നദാല്‍ താഴോട്ട്. ലോക നാലാം റാങ്കില്‍ നിന്ന് ഇപ്പോള്‍ ഒരു പടി താഴെ ഇറങ്ങി അഞ്ചാം സ്ഥാനത്താണ് നദാല്‍ ഇപ്പോള്‍.

എട്ട്് മാസത്തെ വിശ്രമത്തിന് ശേഷമാണ് നദാല്‍ ടെന്നീസില്‍ വീണ്ടും സജീവമായത്. പരിക്ക് മൂലം ഏറെ വലഞ്ഞ നദാലിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ആരാധകര്‍ കണ്ടത്.

Ads By Google

ഏറെ രസകരമെന്താണെന്ന് വെച്ചാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാല്‍ പരാജയപ്പെടുത്തിയ ഡേവിഡ് ഫെറര്‍ റാങ്കിങ്ങില്‍ നദാലിനേക്കാളും മുകളിലാണ്. നൊവാക് ദ്യോകോവിച്ചാണ് റാങ്കിങ്ങില്‍ ഒന്നാമത്.

ആന്‍ഡി മുറേ, റോജര്‍ ഫെഡറര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്താണ്. ഡേവിഡ് ഫെറര്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. വനിതകളില്‍ സെറീന വില്യംസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഫ്രഞ്ച് ഓപ്പണില്‍ സെറീനയോട് തോല്‍വി ഏറ്റുവാങ്ങിയ മരിയ ഷറപ്പോവയാണ് രണ്ടാം സ്ഥാനത്ത്. വിക്ടോറിയ അസരങ്കെയാണ് മൂന്നാം സ്ഥാനത്ത്.

Advertisement