Categories

ചെല്‍സിയയുടെ പുതിയ മാനേജര്‍ റാഫ ബെനിറ്റസ്

ലണ്ടന്‍: ചെല്‍സിയയുടെ പുതിയ മാനേജരായി റാഫ ബെനിറ്റസിനെ നിയമിച്ചു. ചെല്‍സിയയുടെ മുതലാളി റോമന്‍ അബ്രമോവിച്ചിന്റെ കീഴില്‍ വരുന്ന ഒമ്പതാമത്തെ മാനേജരാണ് ബെനിറ്റസ്.

ഫുട്‌ബോളിനെ കുറിച്ചുള്ള ബെനിറ്റസിന്റെ കാഴ്ച്ചപ്പാടും അറിവുമാണ് അദ്ദേഹത്തെ മാനേജരായി തീരുമാനിക്കന്‍ കാരണമെന്നാണ് ചെല്‍സിയ പത്രക്കുറിപ്പില്‍ പറയുന്നത്.

Ads By Google

2005 ല്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത് ബെനറ്റിസിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഇന്റര്‍മിലാന് വേണ്ടിയും മിലാന് വേണ്ടിയും ബെനറ്റിസ് കോച്ചിന്റെ കുപ്പായമണിഞ്ഞിരുന്നു.

ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയെ തുടര്‍ന്ന് മാനേജരായിരുന്ന റോബര്‍ട്ടൊ ഡി മാറ്റിയോയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ബെനറ്റസിനെ പുതിയ മാനേജരായി നിയമിക്കുന്നത്.  ഈ വര്‍ഷം ജൂണിലാണ് ചെല്‍സി ഇറ്റലിക്കാരനായ ഡി മാറ്റിയോയുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്.

കഴിഞ്ഞ വര്‍ഷം മാനേജര്‍ ആന്ദ്രെ വില്ലാസ് ബാവോസിനെ പുറത്താക്കിയപ്പോഴാണ് അന്ന് അസിസ്റ്റന്റ് മാനേജരായിരുന്ന ഡി മാറ്റിയോയെ ടീധിന്റെ ഇടക്കാല മാനേജരാക്കിയത്. ഈ വര്‍ഷം ജൂണിലാണ് രണ്ടു വര്‍ഷത്തെ കരാറില്‍ ഡി മാറ്റിയോയെ സ്ഥിരം മാനേജരായി നിയമിച്ചത്.

ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസ് ചെല്‍സിയെ തോല്‍പിച്ചത്. ഈ തോല്‍വിയോടെ നിലവിലെ ചാമ്പ്യന്മരായ ചെല്‍സി ചാമ്പ്യന്‍സ് ലീഗിന്റെ ഒന്നാം റൗണ്ടില്‍ തന്നെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ടായിരുന്നു.

ടീമിന്റെ സമീപകാലത്തെ മോശപ്പെട്ട ഫോമില്‍ മാനേജ്‌മെന്റിന് ആശങ്കയുണ്ടെന്നും ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ലീഗിലെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെങ്കില്‍ ഒരു മാറ്റം അനിവാര്യമാണെന്നും ടീം നേരത്തേ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

Tagged with: |