ന്യൂയോര്‍ക്ക്: ഇമിഗ്രേഷന്‍ തട്ടിപ്പിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോ ടാഗ് ധരിപ്പിച്ച സംഭവത്തെ ന്യായീകരിച്ച് അമേരിക്കന്‍ അധികൃതര്‍ രംഗത്തെത്തി. അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിയായാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മതിയായ രേഖകളില്ലാതെ ഉന്നതപഠനത്തിനെത്തിയ 1500ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരിതം നേരിട്ടിരിക്കുന്നത്. ഇതില്‍ 18 വിദ്യാര്‍ത്ഥികളുടെ കാലുകളിലാണ് റേഡിയോ ടാഗ് കെട്ടിയിരിക്കുന്നത്. നടപടിയെ അപലപിച്ച് ഇന്ത്യന്‍ എംബസി യു.എസ് അധികൃതരെ സമീപിച്ചിരുന്നു.

വിഷയം ഗൗരവമേറിയതാണെന്നും അപലപനീയമാണെന്നും വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ വ്യക്തമാക്കിയിരുന്നു. ഇമിഗ്രേഷന്‍ നടപടികളില്‍ തട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുമുന്‍പാണ്  ട്രൈവാലി യൂണിവേഴ്‌സിറ്റി അടച്ചത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി. മിക്ക വിദ്യാര്‍ത്ഥികളും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്.

യൂണിവേഴ്‌സിറ്റിയില്‍ 1400ലധികം വിദ്യാര്‍ത്ഥികളാണ് ഇതിനെത്തുടര്‍ന്ന് പെരുവഴിയിലായത്. യു.എസ് ആഭ്യന്തര മന്ത്രാലയത്തിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.